Join News @ Iritty Whats App Group

അഭിജീത്ത് ദിപ്‌കെയും സൗരവ് ദാസും അശുതോഷ് റങ്കയും പുറത്തേക്ക്; സിജെപി നേതാക്കളെ വെറുതെ വിട്ട് കോടതി

അഭിജീത്ത് ദിപ്‌കെയും സൗരവ് ദാസും അശുതോഷ് റങ്കയും പുറത്തേക്ക്; സിജെപി നേതാക്കളെ വെറുതെ വിട്ട് കോടതി


മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിൻ്റെ രാജി ആവശ്യപ്പെട്ട് നടക്കുന്ന പ്രതിഷേധത്തിന് പങ്കെടുക്കാൻ എത്തിയതിനെത്തുടർന്ന് കഴിഞ്ഞ ദിവസം കസ്റ്റഡിയിലെടുത്ത സിജെപി നേതാക്കളായ അഭിജീത്ത് ദിപ്‌കെ, സൗരവ് ദാസ്, അശുതോഷ് റങ്ക എന്നിവരെ കോടതി വെറുതെ വിട്ടു.

പ്രത്യേക എക്‌സിക്യുട്ടീവ് മജിസ്‌ട്രേറ്റാണ് ഇവരെ വെറുതെ വിട്ടത്. സിജെപി നിയമവിഭാഗം മേധാവി അഡ്വ. രത്‌ന സിങ് ആണ് ഇക്കാര്യം എക്‌സിലൂടെ അറിയിച്ചത്. ഡൽഹി കന്റോൺമെന്റ് പോലീസ് സ്‌റ്റേഷനിൽ വെച്ചാണ് സിജെപി നേതാക്കളെ എക്‌സിക്യുട്ടീവ് മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കിയത്.

അതേസമയം, ഗ്യാനേഷ് കുമാറിൻ്റെ രാജി ആവശ്യപ്പെട്ട് ഇന്നും ജന്തര്‍ മന്തറിൽ പ്രതിഷേധം ശക്തമാക്കുമെന്ന് സിജെപി അറിയിച്ചു. ഇന്ന് രാവിലെ പത്ത് മണിക്ക് ജന്തര്‍ മന്തറിലെത്താന്‍ പ്രവര്‍ത്തകര്‍ക്ക് സിജെപി നിര്‍ദേശം നല്‍കിയിട്ടുണ്ട്. എസ്എഫ്ഐയും ഐസയുമടക്കമുള്ള ഇടതുസംഘടനകളും ഇന്ന് ജന്തർ മന്തറിലേക്ക് സമരം നടത്തുമെന്നാണ് അറിയിച്ചിരിക്കുന്നത്.

Post a Comment

Previous Post Next Post
Join Our Whats App Group