കാലാവസ്ഥാ അറിയിപ്പ്, അലർട്ടിൽ മാറ്റം, അടുത്ത 3 മണിക്കൂർ 11 ജില്ലകളിൽ ഓറഞ്ച്, കനത്ത് പെയ്ത് മഴ
തിരുവനന്തപുരം: സംസ്ഥാനത്ത് ഇടവേളയ്ക്ക് ശേഷം വീണ്ടും മഴ ശക്തമായി. കാലാവസ്ഥാ വിഭാഗത്തിന്റെ പുതിയ അറിയിപ്പ് പ്രകാരം അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ 11 ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിലാണ് ഓറഞ്ച് അലർട്ട്. ഈ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വിഭാഗം അറിയിച്ചു. പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിലും മഴ ലഭിക്കും. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
നെയ്യാറ്റിൻകര കുന്നത്തുകാലിൽ ഇടിമിന്നലേറ്റ് ഒരാൾ മരിച്ചു
തിരുവനന്തപുരം നെയ്യാറ്റിൻകര കുന്നത്തുകാലിൽ ഇടിമിന്നലേറ്റ് ഒരാൾ മരിച്ചു. മൂന്ന് പേർക്കാണ് മിന്നലേറ്റത്. വിൻസെന്റ് എന്നയാളാണ് മരിച്ചത്. രണ്ട് പേർ ചികിത്സയിൽ തുടരുന്നു. വീടുപണി എടുക്കുന്നതിനിടയിൽ മിന്നലേൽക്കുകയായിരുന്നുവെന്നാണ് വിവരം. പൊന്മുടിയിൽ വനം വകുപ്പ് താൽക്കാലിക ജീവനക്കാരനു ഇടിമിന്നലേറ്റു. പൊന്മുടി കുളച്ചിക്കര സ്വദേശി ശ്രീകുമാരൻ നായർ (മണിയൻ-67) എന്നയാൾക്കാണ് മിന്നലേറ്റത്. പാർക്കിംഗ് സ്ഥലത്ത് വച്ചാണ് മിന്നലേറ്റത്. ശ്രീകുമാരൻ നായരെ വിതുര താലൂക്ക് ആശുപത്രിയിൽ എത്തിച്ചു
Post a Comment