Join News @ Iritty Whats App Group

കോടിയേരിയുടെ പുതിയ ഫ്ലക്സ് സ്ഥാപിച്ചു, യൂത്ത് കോൺ​ഗ്രസും കോടിയേരിയുടെ ഫ്ലക്സ് സ്ഥാപിച്ചു

കോടിയേരിയുടെ പുതിയ ഫ്ലക്സ് സ്ഥാപിച്ചു, യൂത്ത് കോൺ​ഗ്രസും കോടിയേരിയുടെ ഫ്ലക്സ് സ്ഥാപിച്ചു


കൊല്ലം: മാർച്ചിനിടെ കോടിയേരി ബാലകൃഷ്ണന്റെ ഫ്ലക്സ് നശിപ്പിച്ചതിന് പ്രായശ്ചിത്തവുമായി എസ്എഫ്ഐ.അതേസ്ഥലത്ത് കോടിയേരിക്ക് പുതിയ ഫ്ലെക്സ് ബോർഡ് സ്ഥാപിച്ചു. കൊല്ലം ചിന്നക്കടയിലാണ് എസ്എഫ്ഐ മാർച്ചിനിടെ കീറിയെറിഞ്ഞ ഫ്ലെക്സ് ബോർഡിന് പകരം പുതിയ ബോർഡ് സ്ഥാപിച്ചത്. സിപിഎം സ്ഥാപിച്ച കോടിയേരിയുടെ ഫ്ലെക്സ് ഇന്ന് നടന്ന എസ്എഫ്ഐ പ്രതിഷേധ മാർച്ചിനിടെയാണ് തകർത്തത്. എസ്എഫ്ഐക്ക് പിന്നാലെ, കോടിയേരിക്ക് വേണ്ടി ഫ്ലെക്സ് സ്ഥാപിച്ച് യൂത്ത് കോൺഗ്രസും രം​ഗത്തെത്തി. കൊല്ലത്ത് എസ്എഫ്ഐ മാർച്ചിനിടെ നശിപ്പിച്ച കോടിയേരിയുടെ ഫ്ലക്സിന് പകരമാണ് യൂത്ത് കോൺഗ്രസ്‌ ഫ്ലെക്സ് ബോർഡ് സ്ഥാപിച്ചത്.

എസ്എഫ്എഫ് പ്രതിഷേധത്തിനിടെ കോടിയേരിയുടെ ഫ്ലക്സ് ബോർഡ് നശിപ്പിച്ച സംഭവത്തിൽ വിശദീകരണവുമായി എസ്എഫ്ഐ കൊല്ലം ജില്ലാ കമ്മിറ്റി രംഗത്തെത്തിയിരുന്നു. ഫ്ലക്സ് നശിപ്പിച്ചത് എസ്എഫ്ഐക്കാരനല്ലെന്ന് എസ്എഫ്ഐ വ്യക്തമാക്കി. ഫ്ലക്സ് നശിപ്പിച്ച വ്യക്തി എങ്ങനെ പ്രകടനത്തിൽ എത്തിയെന്ന് പരിശോധിക്കണമെന്നും എസ്എഫ്ഐയുടെ യാതൊരു ഘടകത്തിലോ മെമ്പർഷിപ്പിലോ പ്രവർത്തിക്കുന്ന വ്യക്തിയല്ലെന്നും സംഘടന വ്യക്തമാക്കി. തലസ്ഥാനത്ത് ഇന്നലെയുണ്ടായ സംഘർഷങ്ങളിൽ പ്രതിഷേധിച്ച് എസ്എഫ്ഐ കൊല്ലം നഗരത്തിൽ നടത്തിയ പ്രകടനത്തിനിടെയാണ് സംഭവമുണ്ടായത്.

ചിന്നക്കടയിലെ ഹെഡ് പോസ്റ്റ് ഓഫിസിനു സമീപം സ്ഥാപിച്ചിരുന്ന കോടിയേരിയുടെ ഫ്ലെക്സ് ബോർഡാണ് പ്രകടനത്തിനിടെ തകർത്തത്. മുൻ നിരയിലുണ്ടായിരുന്ന പ്രവർത്തകൻ യൂത്ത് കോൺഗ്രസിനെതിരെ മുദ്രാവാക്യം വിളിച്ചുകൊണ്ട് മീഡിയനിൽ വച്ചിരുന്ന ഫ്ലെക്സ് നശിപ്പിച്ചു. കോടിയേരി ബാലകൃഷ്ണന്റെ നാലാം ഓർമദിനത്തിലാണ് ഫ്ലക്സ് സ്ഥാപിച്ചത്.

Post a Comment

Previous Post Next Post
Join Our Whats App Group