Join News @ Iritty Whats App Group

തില്ലങ്കേരിയിൽ 20 വയസുകാരിയുടെ ആത്മഹത്യ; പേരാവൂർ ഡിവൈഎസ്പിയുടെ അന്വേഷണത്തിൽ അതൃപ്തി, ആരോപണത്തിന് പിന്നാലെ അന്വേഷണം ക്രൈംബ്രാഞ്ചിന്

തില്ലങ്കേരിയിൽ 20 വയസുകാരിയുടെ ആത്മഹത്യ; പേരാവൂർ ഡിവൈഎസ്പിയുടെ അന്വേഷണത്തിൽ അതൃപ്തി, ആരോപണത്തിന് പിന്നാലെ അന്വേഷണം ക്രൈംബ്രാഞ്ചിന്


കണ്ണൂർ: കണ്ണൂർ തില്ലങ്കേരിയിലെ 20 വയസുകാരി കീർത്തന ജീവനൊടുക്കിയ കേസിൽ അന്വേഷണം ഔദ്യോഗികമായി ക്രൈംബ്രാഞ്ചിന് കൈമാറി. പേരാവൂർ ഡിവൈഎസ്പി നടത്തിയ അന്വേഷണത്തിൽ കീർത്തനയുടെ കുടുംബം അതൃപ്തി അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറിയത്. കീർത്തന ജീവനൊടുക്കിയത് പ്രണയനൈരാശ്യം മൂലമെന്നാണ് ബന്ധുക്കളുടെ ആരോപണം. കീർത്തനയുടെ ആൺ സുഹൃത്തായിരുന്ന ആദിദേവ് ആണ് പ്രതിപ്പട്ടികയിലുള്ളത്. ആദിദേവിന്‍റെ അച്ഛൻ പൊലീസുകാരനായതിനാൽ അന്വേഷണം അട്ടിമറിക്കാൻ ശ്രമം നടക്കുന്നുവെന്ന് കുടുംബം ആരോപിച്ചിരുന്നു

തില്ലങ്കേരിയിലെ ലീനയുടേയും ജഷികുമാറിന്റേയും മൂത്ത മകളായ കീർത്തന കഴിഞ്ഞ ഏപ്രിൽ 30-നാണ് ജീവനൊടുക്കിയത്. മംഗളൂരുവിൽ ഫിസിയോ തെറാപ്പി വിദ്യാർത്ഥിയായിരുന്നു കീർത്തന. മട്ടന്നൂർ സ്കൂളിലെ സഹപാഠിയായിരുന്ന ആദിദേവുമായി കീർത്തന പ്രണയത്തിലായിരുന്നുവെന്നും ആദിദേവ് മറ്റൊരു പെൺകുട്ടിയുമായി അടുപ്പത്തിലായതിനെ തുടർന്നുള്ള നിരാശയാണ് കീർത്തനയുടെ ആത്മഹത്യക്ക് കാരണമെന്നാണ് ബന്ധുക്കൾ ആരോപിച്ചു. ഇതിന് തെളിവായി കൂട്ടുകാരിക്ക് കീർത്തന അയച്ച വാട്സ്ആപ്പ് സന്ദേശവും കുടുംബം പുറത്ത് വിട്ടിരുന്നു.

കേസ് അന്വേഷിക്കുന്ന പേരാവൂർ പൊലീസ് ആദിദേവിനെതിരെ ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തിയിരുന്നെങ്കിലും, ഇയാൾ ഹൈക്കോടതിയെ സമീപിച്ച് മുൻകൂർ ജാമ്യം നേടി. ആദിദേവ് കണ്ണൂരിലെ ഒരു പൊലീസുകാരന്റെ മകനാണ്. ഈ സ്വാധീനം മൂലമാണ് കീർത്തന മരിച്ച് മൂന്ന് മാസമായിട്ടും പ്രതിയെ കൃത്യമായി ചോദ്യം ചെയ്യാനോ അറസ്റ്റ് രേഖപ്പെടുത്താനോ പൊലീസ് തയ്യാറാകാത്തതെന്നാണ് കുടുംബത്തിന്റെ പ്രധാന ആരോപണം. തുടർന്നാണ് കുടുംബം ക്രൈംബ്രാഞ്ച് അന്വേഷണം ആവശ്യപ്പെട്ട് ആഭ്യന്തര വകുപ്പിനെ സമീപിച്ചത്

Post a Comment

Previous Post Next Post
Join Our Whats App Group