കണ്ണൂരില്‍ വിമാനങ്ങള്‍ താഴ്ന്നു പറക്കും!. ആശങ്ക വേണ്ട
കണ്ണൂർ: വടക്കൻ കേരളത്തില്‍ ഭൂമിക്കടിയിലെ തന്ത്രപ്രധാനമായ ധാതുനിക്ഷേപ സാധ്യത കണ്ടെത്താൻ ജിയോളജിക്കല്‍ സർവേ ഓഫ് ഇന്ത്യ ശാസ്ത്രീയ എയ്റോ ജിയോ ഫിസിക്കല്‍ സർവേ ആരംഭിച്ചു.കണ്ണൂർ, കാസർകോട്, വയനാട്, കോഴിക്കോട് ജില്ലകളിലും കർണാടക അതിർത്തി പ്രദേശങ്ങളിലുമാണ് സർവേ നടക്കുന്നത്.
തോറിയം, യുറേനിയം, മഗ്നീഷ്യം തുടങ്ങിയ ധാതുക്കളുടെ സാന്നിധ്യം കണ്ടെത്തുകയാണ് ലക്ഷ്യം.
പരിശോധനയുടെ ഭാഗമായി വിമാനങ്ങള്‍ സാധാരണയില്‍ കവിഞ്ഞ് താഴ്ന്ന് പറന്നത് ജനങ്ങളില്‍ ആശങ്ക പരത്തിയിരുന്നെങ്കിലും ഇത് ഔദ്യോഗിക അനുമതിയോടെയുള്ള സുരക്ഷിത സർവേയാണെന്ന് അധികൃതർ വ്യക്തമാക്കി. ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്റെ മുൻകൂർ അനുമതിയോടെയാണ് സർവേ പുരോഗമിക്കുന്നത്.
ഇതിനായി രണ്ട് ചെറുവിമാനങ്ങള്‍ കണ്ണൂർ വിമാനതാവളത്തില്‍ എത്തിച്ചാണ് സർവേ പ്രവർത്തനങ്ങള്‍ നടത്തുന്നത്. ഭൂനിരപ്പില്‍ നിന്ന് 80 മുതല്‍ 120 മീറ്റർ മാത്രം ഉയരത്തില്‍ പറന്ന്, വിമാനങ്ങളിലെ അത്യാധുനിക സെൻസറുകള്‍ ഉപയോഗിച്ചാണ് ഭൂമിക്കടിയിലെ വിവരങ്ങള്‍ ശേഖരിക്കുന്നത്. വിവര ശേഖരണത്തിന് ശേഷം വിദഗ്ദ്ധർ നേരിട്ടെത്തി വിശദമായ ഭൂതല പരിശോധനകളും നടത്തും.
Post a Comment