Join News @ Iritty Whats App Group

ഗ്യാനേഷ് കുമാറിനെതിരെ വിജിലൻസ് പുനരന്വേഷണത്തിന് നീക്കം; 20 വർഷം പഴക്കമുള്ള കെഎസ്ടിപി അഴിമതി കേസ് വീണ്ടും തുറക്കുന്നു

ഗ്യാനേഷ് കുമാറിനെതിരെ വിജിലൻസ് പുനരന്വേഷണത്തിന് നീക്കം; 20 വർഷം പഴക്കമുള്ള കെഎസ്ടിപി അഴിമതി കേസ് വീണ്ടും തുറക്കുന്നു


മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരായ കെഎസ്ടിപി അഴിമതി ആരോപണത്തിൽ വിജിലൻസ് പുനരന്വേഷണത്തിന് നീക്കം. അന്വേഷണത്തിന് ഉത്തരവിടാൻ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല നിർദേശം നൽകി. സംസ്ഥാന പൊതുമരാമത്ത് സെക്രട്ടറിയായിരിക്കെ നടന്ന കെഎസ്ടിപി അഴിമതിയുമായി ബന്ധപ്പെട്ടാണ് അന്വേഷണം. കരാർ ഏറ്റെടുത്ത പതിബെൽ കമ്പനിയിലെ എൻജിനീയറുടെ ആത്മഹത്യയിലും അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. എൻജിനീയറുടെ ആത്മഹത്യാക്കുറിപ്പിലെ പരാമർശങ്ങളാണ് ഗ്യാനേഷ് കുമാറിനെതിരായ നീക്കത്തിന് ആധാരമായത്.

കോൺഗ്രസ് നേതാവ് മലയിൻകീഴ് വേണുഗോപാൽ നൽകിയ പരാതിയിലാണ് ആഭ്യന്തര വകുപ്പിന്റെ നടപടി. വർഷങ്ങൾക്ക് മുമ്പ് തീർപ്പാക്കിയ ഫയലാണ് വീണ്ടും തുറക്കുന്നത്. തെരഞ്ഞെടുപ്പ് അട്ടിമറി ആരോപണത്തിൽ ഗ്യാനേഷ് കുമാറിനെതിരെ ദേശീയതലത്തിൽ പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് പുതിയ നീക്കം. രാഹുൽ ഗാന്ധിയുടെ വാർത്താസമ്മേളനത്തിന് മുമ്പ് രമേശ് ചെന്നിത്തല കേസ് വിവരങ്ങൾ പരിശോധിച്ചിരുന്നു.

കെഎസ്ടിപി പദ്ധതിയിലെ അഴിമതി ആരോപണത്തെ തുടർന്ന് ഗ്യാനേഷ് കുമാറിനെ പൊതുമരാമത്ത് സെക്രട്ടറി സ്ഥാനത്തുനിന്ന് മാറ്റിയിരുന്നെങ്കിലും തുടർനടപടികളുണ്ടായിരുന്നില്ല. വിജിലൻസും ക്രൈംബ്രാഞ്ചും നടത്തിയ പ്രാഥമിക അന്വേഷണത്തിൽ ഗ്യാനേഷ് കുമാറിനെ കുറ്റവിമുക്തനാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് അദ്ദേഹത്തിന് കേന്ദ്ര ഡെപ്യൂട്ടേഷൻ ലഭിച്ചത്. 2007ൽ നടന്ന അന്വേഷണം തൃപ്തികരമല്ലെന്ന പരാതിയിലാണ് കേസ് വീണ്ടും അന്വേഷിക്കാൻ നീക്കം നടത്തുന്നത്.

Post a Comment

أحدث أقدم
Join Our Whats App Group