കണ്ണൂരിൽ വൻ മയക്കുമരുന്ന് വേട്ട102.67 ഗ്രാം എംഡിഎംഎയുമായി രണ്ടുപേർ പിടിയിൽ
കണ്ണൂർ: ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി കണ്ണൂരിൽ വൻ മയക്കുമരുന്ന് വേട്ട. വ്യാപക പരിശോധനയിൽ വൻതോതിൽ എംഡിഎംഎയുമായി രണ്ടുപേരെ കണ്ണൂർ ടൗൺ പോലീസ് പിടികൂടി. അഴീക്കോട് സ്വദേശി സംഗീത് കെ (32), ചേലേരി സ്വദേശി ലിഗേഷ് കെ (34) എന്നിവരാണ് പിടിയിലായത്.
പാലക്കാട് ചെറുപ്പളശ്ശേരി പോലീസ് സ്റ്റേഷനുമായി ബന്ധപ്പെട്ട സി.ഐ. ബിജു സി.വി. നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ കണ്ണൂർ കക്കാട് റോഡിലുള്ള കെട്ടിടത്തിൽ പ്രതികൾ ഉള്ള മുറിയിൽ പോലീസ് നടത്തിയ പരിശോധനയിൽ 102.67 ഗ്രാം എംഡിഎംഎയും, വിൽപനയ്ക്കായി ഉപയോഗിക്കുന്ന ഡിജിറ്റൽ ത്രാസും സിപ്പ് ലോക്ക് കവറുകളും കണ്ടെടുത്തു. പ്രതികളിൽ ഒരാൾ ഗൾഫിൽ നിന്നുമാണ് നിയമവിരുദ്ധമായി എംഡിഎംഎ കടത്തിക്കൊണ്ടുവന്നതെന്നും ഇതിൽ കുറച്ച് ലഹരിവസ്തു നൽകിയ പെരിന്തൽമണ്ണ സ്വദേശിയെ ചെർപ്പളശ്ശേരി പോലീസ് പിടികൂടിയിരുന്നു
Post a Comment