ഡാറ്റ പ്ലാൻ ഇല്ലാതെ കോളിങ്ങിനും SMSനും മാത്രം പ്രത്യേക റീചാര്‍ജ് പ്ലാൻ; ആശ്വാസവുമായി ട്രായ്
മൊബൈല്‍ ഉപഭോക്താക്കള്‍ക്ക് ആശ്വാസവുമായി ട്രായ്. ഡാറ്റ പ്ലാൻ ഇല്ലാതെ കോളിങ്ങിനും എസ്‌എംഎസിനും മാത്രം പ്രത്യേക റീചാർജ് പ്ലാനുകള്‍ നല്‍കാൻ ട്രായ് ഉത്തരവ്.
30 ദിവസത്തില്‍ താഴെയുള്ള ഹ്രസ്വകാല പ്ലാനുകള്‍ ട്രായ് നിർബന്ധമാക്കി. ഇനി അനാവശ്യമായി ഡാറ്റ പായ്ക്കുകള്‍ക്ക് പണം നല്‍കേണ്ടതില്ല. വോയ്‌സ്-എസ്‌എംഎസ് പ്ലാനുകള്‍ക്ക് നിരക്ക് കുറയും. ഇത് സംബന്ധിച്ച് ടെലികോം കമ്പനികള്‍ക്ക് ട്രായ് നിർദേശം നല്‍കി.
30 ദിവസത്തില്‍ താഴെയുള്ള ഹ്രസ്വകാല പ്ലാനുകള്‍ ഇനി നിർബന്ധമാക്കി. ഡാറ്റ ആവശ്യമില്ലാത്തും ഫീച്ചർ ഫോണ്‍ ഉപഭോക്താക്കള്‍ക്കും ഡാറ്റാ പായ്ക്കുകള്‍ ഭാരമാകുന്നു എന്ന പരാതികളെ തുടർന്നാണ് ഈ സുപ്രധാന നീക്കം. ടെലികോം കണ്‍സ്യൂമർ പ്രൊട്ടക്ഷൻ (13-ാം ഭേദഗതി) ചട്ടങ്ങള്‍ പുറത്തിറക്കി. കുറഞ്ഞ കാലാവധിയുള്ള പ്ലാനുകളുടെ ലഭ്യതക്കുറവ് പ്രധാനമായും ബാധിച്ചത് കുറഞ്ഞ വരുമാനമുള്ള ഉപഭോക്താക്കളെയും, വോയ്‌സ്-എസ്‌എംഎസ് സേവനങ്ങളോടൊപ്പം ഡാറ്റ കൂടി ഉള്‍പ്പെടുത്തിയുള്ള പ്ലാനുകള്‍ക്കായി പണം മുടക്കാൻ ആഗ്രഹിക്കാത്തവരെയുമാണെന്ന് റെഗുലേറ്റർ വ്യക്തമാക്കി. കൂടാതെ, പ്രതിമാസം പുതുക്കാവുന്ന പ്ലാനുകളേക്കാള്‍ കൂടുതല്‍ കാലാവധിയുള്ള കുറഞ്ഞത് ഒരു സ്പെഷ്യല്‍ താരിഫ് വൗച്ചറുകള്‍ എങ്കിലും ടെലികോം കമ്പനികള്‍ നല്‍കേണ്ടതുണ്ട്.
രാജ്യത്ത് 15 കോടി മൊബൈല്‍ വരിക്കാർ ഇപ്പോഴും 2ജി കണക്ഷൻ ഉപയോഗിക്കുന്നു. ഇതില്‍ ഭൂരിഭാഗം ആളുകളും ഇന്റർനെറ്റ് ഉപയോഗിക്കാറില്ലായെന്നും ട്രായ് നടത്തിയ സർവ്വേയില്‍ കണ്ടെത്തിയിരുന്നു. നിലവില്‍ ലഭ്യമായി കൊണ്ടിരിക്കുന്ന പ്ലാനുകളില്‍ ഡാറ്റ ഉള്‍പ്പെടെയാണ് നല്‍കുന്നത്. ഇതിന് വലിയ ചാർജാണ് ടെലികോം കമ്പനികള്‍ ഈടാക്കുന്നത്. ഡാറ്റ ആവശ്യമില്ലാത്ത ഉപയോക്താക്കള്‍ പോലും അധിക പണം നല്‍കി റീചാർജ്ജ് ചെയ്യേണ്ടതായി വരുന്ന സാഹചര്യം ഒഴിവാക്കാനാണ് ട്രായ് യുടെ പുതിയ നിർദ്ദേശം.
إرسال تعليق