റിപ്പോർട്ടർ കമ്പനിക്കെതിരെ നിലവിലെ എഫ്ഐആറിൽ അഴിമതി കുറ്റം കൂടി ഉൾപ്പെടുത്തി കേസ് പുതുക്കാൻ എസ്ഐടി നീക്കം; മെസിയുടെ പേരിൽ നടത്തിയ ‘തട്ടിപ്പിന്റെ കളി’ കാര്യമാകും
തിരുവനന്തപുരം: മെസിയുടെ പേരിൽ നടത്തിയ തട്ടിപ്പിൽ നിർണായക നീക്കവുമായി പ്രത്യേക അന്വേഷണ സംഘം. റിപ്പോർട്ടർ കമ്പനിക്കെതിരെ തെളിവുകൾ ലഭിച്ചിട്ടുണ്ടെന്നും അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കാൻ കഴിയുമെന്നും എസ്ഐടി വ്യക്തമാക്കി. ഇതു സംബന്ധിച്ച് സർക്കാരിന് ഉടൻ റിപ്പോർട്ട് നൽകും.
നിലവിലെ എഫ്ഐആറിൽ അഴിമതി കുറ്റം കൂടി ഉൾപ്പെടുത്തി കേസ് പുതുക്കാനാണ് എസ്ഐടിയുടെ തീരുമാനം. അഴിമതി കേസിൽ റിപ്പോർട്ടർ ടിവി എംഡി ആന്റോ അഗസ്റ്റിനെയും ബന്ധപ്പെട്ട ഉദ്യോഗസ്ഥരെയും പ്രതിചേർക്കുമെന്നും റിപ്പോർട്ടുകളുണ്ട്. കേസിൽ കേന്ദ്ര ഏജൻസികളുടെ അന്വേഷണത്തിനും എസ്ഐടി ശിപാർശ നൽകും.
എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി), റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ), കസ്റ്റംസ് എന്നിവയുടെ അന്വേഷണം ആവശ്യമാണെന്നും പ്രത്യേക അന്വേഷണ സംഘം സർക്കാരിനോട് ആവശ്യപ്പെടും. മെസിയെ കേരളത്തിലെത്തിക്കുമെന്ന് വാഗ്ദാനം ചെയ്ത് നടത്തിയ ഇടപാടുകളുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളും കമ്പനിയുടെ പങ്കും വിശദമായി പരിശോധിച്ച ശേഷമാണ് എസ്ഐടി തുടർനടപടികൾക്ക് കടക്കുക.
إرسال تعليق