Join News @ Iritty Whats App Group

ഞായറാഴ്ച്ചയും ബാങ്കിൽ പോകാം! 28 മുതൽ 30 വരെ പണിമുടക്ക് തന്നെ, നിലപാടിലുറച്ച് ബാങ്ക് ജീവനക്കാർ

ഞായറാഴ്ച്ചയും ബാങ്കിൽ പോകാം! 28 മുതൽ 30 വരെ പണിമുടക്ക് തന്നെ, നിലപാടിലുറച്ച് ബാങ്ക് ജീവനക്കാർ


തിരുവനന്തപുരം: ബാങ്ക് സമരം പ്രഖ്യാപിച്ചതിന്റെ പശ്ചാത്തലത്തിൽ 27 ഞായറാഴ്ച്ചയും രാജ്യത്തെ ബാങ്കുകൾ തുറക്കുമെന്ന് കേന്ദ്ര ധനമന്ത്രാലയം നേരത്തെ അറിയിച്ചിരുന്നു. ഇത് സംബന്ധിച്ച് എസ് ബി ഐ, സൗത്ത് ഇന്ത്യൻ ബാങ്ക്, ഫെഡറൽ ബാങ്ക് ഉൾപ്പെടെയുള്ള ബാങ്കുകളും ഉപഭോക്താക്കൾക്ക് സന്ദേശം അയച്ചു തുടങ്ങിയിട്ടുണ്ട്. 28 മുതൽ 30 വരെ ബാങ്കിം​ഗ് സൗകര്യങ്ങൾ മുടങ്ങുമെന്നും സന്ദേശങ്ങളിലുണ്ട്. പൊതുമേഖല ബാങ്കുകളടക്കം ശനിയും ഞായറും പ്രവർത്തിക്കാൻ റിസർവ് ബാങ്ക് നേരത്തെ അനുമതി നൽകിയിരുന്നു

28 മുതൽ 30 വരെയാണ് ബാങ്ക് ജീവനക്കാർ രാജ്യവ്യാപകമായി സമരം പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിന് മുന്നോടിയായി ജനങ്ങളുടെ ബുദ്ധിമുട്ട് കുറയ്ക്കാനാണ് നടപടിയെന്നും മന്ത്രാലം അറിയിച്ചു. യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയൻസിന്റെ (UFBU) നേതൃത്വത്തിലാണ് മൂന്ന് ദിവസത്തെ രാജ്യവ്യാപക ബാങ്ക് പണിമുടക്ക് നടക്കുക.

ബാങ്ക് ഉപഭോക്താക്കളുടെ സൗകര്യത്തിനും ക്ഷേമത്തിനുമാണ് സർക്കാർ മുൻഗണന നൽകുന്നതെന്ന് ധനമന്ത്രാലയം വ്യക്തമാക്കി. നിർദ്ദിഷ്ട പണിമുടക്കിൽ നിന്ന് പിന്മാറണമെന്ന് ബാങ്ക് മാനേജ്‌മെന്റുകളും കേന്ദ്ര സർക്കാരും യൂണിയനുകളോട് അഭ്യർത്ഥിച്ചിട്ടുണ്ട്. അതോടൊപ്പം തന്നെ അവശ്യ ബാങ്കിംഗ് സേവനങ്ങൾ മുടങ്ങാതെ ജനങ്ങളിലേക്ക് എത്തുന്നുണ്ടെന്ന് ഉറപ്പാക്കാനുള്ള നടപടികളും സ്വീകരിച്ചിട്ടുണ്ടെന്നും കേന്ദ്രം അറിയിച്ചു.

Post a Comment

أحدث أقدم
Join Our Whats App Group