വൈദ്യുതി പ്രതിസന്ധി; അധികാരത്തിലെത്തി നാല് മാസം മാത്രമായ സർക്കാരിന്റെ വീഴ്ചയല്ലെന്ന് മന്ത്രി എൻ ഷംസുദ്ദീൻ, കഴിഞ്ഞ സർക്കാർ കരാറുകൾ റദ്ദാക്കിയത് കാരണം
പാലക്കാട്: സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിയിൽ പ്രതികരണവുമായി വിദ്യാഭ്യാസ മന്ത്രി എൻ ഷംസുദ്ദീൻ. അധികാരത്തിലെത്തി നാല് മാസം മാത്രമായ സർക്കാരിന്റെ വീഴ്ചയല്ലെന്നും കഴിഞ്ഞ ഗവൺമെന്റ് കരാറുകൾ റദ്ദാക്കിയതാണ് പ്രതിസന്ധിക്ക് കാരണമായതെന്നും മന്ത്രി എൻ ഷംസുദ്ദീൻ പറഞ്ഞു.
മിനിമം മാർക്ക് സംവിധാനം ഈ വർഷത്തേക്ക് ഒഴിവാക്കിയെന്നേയുള്ളൂ. കഴിഞ്ഞ സർക്കാർ മിനിമം മാർക്ക് പരിഷ്കാരം കൊണ്ടുവരാൻ ശ്രമം തുടങ്ങിയെങ്കിലും അതിന്റെ ഫയലുകൾ നീട്ടിവയ്ക്കുകയായിരുന്നു. ഒടുവിൽ ഈ വർഷം മുതൽ നടപ്പിലാക്കാൻ തീരുമാനിച്ചു. പെട്ടെന്ന് അങ്ങനെയൊരു പരിഷ്കാരം വേണ്ട എന്നാണ് യുഡിഎഫ് സർക്കാരിന്റെ നിലപാട്. കൃത്യമായ പഠനം നടത്തി കൂടിയാലോചനകൾക്ക് ശേഷം മിനിമം മാർക്ക് പരിഷ്കാരം വേണോ എന്ന് തീരുമാനിക്കുമെന്നും മന്ത്രി പറഞ്ഞു.
Post a Comment