Join News @ Iritty Whats App Group

ആറളം പുനരധിവാസ കേന്ദ്രം പതിമൂന്നാം ബ്ലോക്കിൽ മദ്യലഹരിയിൽ യുവാവിനെ വെട്ടിക്കൊല്ലാൻ ശ്രമിച്ച കേസിൽ യുവതി അറസ്റ്റിൽ



ആറളം പുനരധിവാസ കേന്ദ്രം പതിമൂന്നാം ബ്ലോക്കിൽ മദ്യലഹരിയിൽ യുവാവിനെ വെട്ടിക്കൊല്ലാൻ ശ്രമിച്ച കേസിൽ യുവതി അറസ്റ്റിൽ


കണ്ണൂർ: ആറളത്ത് മദ്യലഹരിയിൽ യുവാവിനെ വെട്ടിക്കൊല്ലാൻ ശ്രമിച്ച കേസിൽ അയൽവാസിയായ യുവതി അറസ്റ്റിലായി. ആറളം പുനരധിവാസ കേന്ദ്രം പതിമൂന്നാം ബ്ലോക്കിൽ താമസിക്കുന്ന സനൂപിനെയാണ് (22) ആക്രമിക്കാൻ ശ്രമിച്ചത്. സംഭവത്തിൽ ഇയാളുടെ അയൽവാസിയായ കവിതയെ പോലീസ് കസ്റ്റഡിയിലെടുത്തു. ആറളം സി.ഐ ടി.കെ. ഷീജുവിന്റെ നേതൃത്വത്തിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

പ്രതിയായ യുവതി സ്ഥിരമായി മദ്യപിച്ച് ബഹളമുണ്ടാക്കാറുണ്ടായിരുന്നുവെന്ന് പ്രദേശവാസികൾ ആരോപിക്കുന്നു. ഇത് ചോദ്യം ചെയ്തതിലുള്ള വിരോധമാണ് ആക്രമണത്തിലേക്ക് നയിച്ചതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. വാക്കുതർക്കത്തിനിടെ യുവതി മാരകായുധം ഉപയോഗിച്ച് യുവാവിനെ വെട്ടാൻ ശ്രമിക്കുകയായിരുന്നുവെന്ന് പോലീസ് അറിയിച്ചു

Post a Comment

Previous Post Next Post
Join Our Whats App Group