Join News @ Iritty Whats App Group

സംസ്ഥാന സബ് ജൂനിയർ സോഫ്റ്റ്ബോൾ ചാമ്പ്യൻഷിപ്പ്:സെമിഫൈനൽ, ഫൈനൽ മത്സരങ്ങൾ ഇന്ന്

സംസ്ഥാന സബ് ജൂനിയർ സോഫ്റ്റ്ബോൾ ചാമ്പ്യൻഷിപ്പ്:സെമിഫൈനൽ, ഫൈനൽ മത്സരങ്ങൾ ഇന്ന്


ഇരിട്ടി: കേരള സോഫ്റ്റ്ബോൾ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ രണ്ടു ദിവസമായി ഇരിട്ടി മഹാത്മാഗാന്ധി കോളേജ് ഗ്രൗണ്ടിൽ നടക്കുന്ന 31-ാമത് കേരള സംസ്ഥാന സബ് ജൂനിയർ സോഫ്റ്റ്ബോൾ ചാമ്പ്യൻഷിപ്പിൽ സെമിഫൈനൽ, ഫൈനൽ മത്സരങ്ങൾ തിങ്കളാഴ്ച നടക്കും. ആൺകുട്ടികളുടെ വിഭാഗത്തിൽ പാലക്കാട്, തിരുവനന്തപുരം, എറണാകുളം, ആലപ്പുഴ ടീമുകളും പെൺകുട്ടികളുടെ വിഭാഗത്തിൽ എറണാകുളം, ആലപ്പുഴ, മലപ്പുറം, പാലക്കാട് ടീമുകളും സെമിഫൈനലിൽ പ്രവേശിച്ചു.

ആൺകുട്ടികളുടെ ക്വാർട്ടർ ഫൈനലിൽ പാലക്കാട് 6–4ന് കോട്ടയത്തെയും എറണാകുളം 5–4ന് കണ്ണൂരിനെയും തിരുവനന്തപുരം 10–3ന് കൊല്ലത്തെയും ആലപ്പുഴ 15–0ന് തൃശൂരിനെയും പരാജയപ്പെടുത്തി.

പെൺകുട്ടികളുടെ വിഭാഗത്തിൽ എറണാകുളം 3–2ന് തൃശൂരിനെയും മലപ്പുറം 8–1ന് തിരുവനന്തപുരത്തെയും ആലപ്പുഴ 16–12ന് കാസർഗോഡിനെയും പാലക്കാട് 10–3ന് കൊല്ലത്തെയും പരാജയപ്പെടുത്തി സെമിഫൈനൽ യോഗ്യത നേടി.

Post a Comment

أحدث أقدم
Join Our Whats App Group