Join News @ Iritty Whats App Group

പേരാവൂരില്‍ കല്യാണ വീട്ടിലെത്തിയവരെ വെട്ടിയ സംഭവം; മൂന്നുപേര്‍ പൊലീസ് കസ്റ്റഡിയില്‍

പേരാവൂരില്‍ കല്യാണ വീട്ടിലെത്തിയവരെ വെട്ടിയ സംഭവം; മൂന്നുപേര്‍ പൊലീസ് കസ്റ്റഡിയില്‍


ഇരിട്ടി: പേരാവൂരില്‍ കല്യാണ വീട്ടിലെത്തിയവരെ വെട്ടിയ സംഭത്തില്‍ മൂന്ന് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. പേരാവൂർ സ്വദേശികളായ നിഖില്‍, സനില്‍, പ്രണവ് എന്നിവരാണ് പിടിയിലായത്.

കല്യാണവീട്ടിലെത്തിയ അൻസാർ, അരുണ്‍, അഭിജിത്ത് എന്നിവർക്കാണ് വെട്ടേറ്റത്. വരൻ്റെ സുഹൃത്തുക്കളായ ഇവർ മദ്യപിച്ച്‌ പാട്ട് പാടിയത് അയല്‍വാസി രാജേഷ് ചോദ്യം ചെയ്യുകയായിരുന്നു.തർക്കത്തിന് പിന്നാലെ അയല്‍വാസി മൂവരെയും ആയുധം ഉപയോഗിച്ച്‌ വെട്ടിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു.

വെട്ടേറ്റ അരുണ്‍, അഭിജിത്ത് എന്നിവരെ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലും, ഗുരുതരമായി പരിക്കേറ്റ അൻസറിനെ കണ്ണൂർ ബേബി മെമ്മോറിയല്‍ ആശുപത്രിയിലും പ്രവേശിപ്പിച്ചു.കല്യാണം നടന്ന വീട്ടുകാരും രാജേഷും തമ്മില്‍ അതിർത്തി തർക്കവും ഉണ്ടായിരുന്നു. ഇതും ഏറ്റുമുട്ടുന്നതിന് കാരണമായി.

Post a Comment

Previous Post Next Post
Join Our Whats App Group