Join News @ Iritty Whats App Group

കൊട്ടിയൂരിൽ യുവാവിനെ തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി.

കൊട്ടിയൂരിൽ യുവാവിനെ തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. 
കേളകം : കൊട്ടിയൂർ മാടത്തങ്കാവ് കുണ്ടുതോട്ടിൽ യുവാവിനെ മരിച്ചനിലയിൽ കണ്ടെത്തി. വെങ്ങലാട്ട് ഉന്നതിയിലെ സുകു (40) ആണ് മരിച്ചത്. കാണാതായതിനെത്തുടർന്ന് ബന്ധുക്കളും നാട്ടുകാരും നടത്തിയ തിരച്ചിലൊടുവിലാണ് മൃതദേഹം തോട്ടിൽ കണ്ടെത്തിയത്. സുഗുവിന്റെ കാലിൽ തുണികൊണ്ടുള്ള തളയുണ്ടായിരുന്നു. സമീപത്തുനിന്ന് തേങ്ങകൾ വീണുകിടക്കുന്നതും കണ്ടെത്തിയിട്ടുണ്ട്. ഇതിനാൽ തെങ്ങിൽ കയറുന്നതിനിടെ വീണുണ്ടായ അപകടമാകാം മരണകാരണമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. വിവരമറിഞ്ഞ് പേരാവൂർ ഡിവൈഎസ്‌പി എ.വി. ജോൺ, കേളകം എസ്ഐ മെൽബിൻ എന്നിവരുടെ നേതൃത്വത്തിൽ പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു

Post a Comment

أحدث أقدم
Join Our Whats App Group