Join News @ Iritty Whats App Group

കണ്ണൂര്‍ ജില്ലാതല പട്ടയമേള ; സര്‍ക്കാര്‍ ജനങ്ങള്‍ക്കൊപ്പം, നിശ്ചയിച്ചതിലും ഇരട്ടിയിലേറെ പട്ടയങ്ങള്‍ വിതരണം ചെയ്യാനായെന്ന് മന്ത്രി എ പി അനില്‍കുമാര്‍

കണ്ണൂര്‍ ജില്ലാതല പട്ടയമേള ; സര്‍ക്കാര്‍ ജനങ്ങള്‍ക്കൊപ്പം, നിശ്ചയിച്ചതിലും ഇരട്ടിയിലേറെ പട്ടയങ്ങള്‍ വിതരണം ചെയ്യാനായെന്ന് മന്ത്രി എ പി അനില്‍കുമാര്‍


ണ്ണൂർ : സംസ്ഥാന സർക്കാരിന്റെ നൂറ് ദിന കർമപരിപാടിയുടെ ഭാഗമായി നിശ്ചയിച്ചതിലും ഇരട്ടിയിലേറെ പട്ടയങ്ങള്‍ സംസ്ഥാനത്ത് വിതരണത്തിന് തയ്യാറാക്കാൻ കഴിഞ്ഞതായി റവന്യൂ മന്ത്രി എ പി അനില്‍കുമാർ പറഞ്ഞു.

ജില്ലാതല പട്ടയ മേള കണ്ണൂർ ധനലക്ഷ്മി കണ്‍വെൻഷൻ സെന്ററില്‍ ഉല്‍ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്താകെ അയ്യായിരം പേർക്ക് പട്ടയം നല്‍കണമെന്നായിരുന്നു തുടക്കത്തിലെ ധാരണ. എന്നാല്‍ ഇത് വരെ പതിനായിരത്തിലേറെ പട്ടയങ്ങള്‍ വിതരണത്തിന് സജ്ജമാക്കാനായി.

ദശാബ്ദങ്ങളായി പട്ടയത്തിന് കാത്തിരിക്കുന്ന നിരവധി കുടുംബങ്ങള്‍ക്കാണ് സർക്കാർ ഇതിലൂടെ തുണയായത്. നൂറുദിന കർമ പരിപാടിയുടെ ഭാഗമായി സംസ്ഥാനത്ത് മുപ്പത്തി അയ്യായിരത്തിലേറെ ഭൂമി തരം അപേക്ഷകളില്‍ തീർപ്പുകല്‍പ്പിക്കാനായെന്നും മന്ത്രി പറഞ്ഞു. ഭൂമിയുമായി ബന്ധപ്പെട്ട തർക്കങ്ങള്‍ നീട്ടി കൊണ്ടുപോവുന്നത് ഭൂഷണമല്ല എന്ന തിരിച്ചറിവാണ് പട്ടയങ്ങള്‍ നല്‍കാൻ സർക്കാരിനെ പ്രാപ്തമാക്കിയത്.

ജനങ്ങളോടൊപ്പം നില്‍ക്കുന്ന സർക്കാരാണിത്. സർക്കാർ ഓഫീസുകള്‍ ജന സൗഹൃദമാവണമെന്നതാണ് സംസ്ഥാന സർക്കാറിന്റെ നിലപാട്. ജനങ്ങളുടെ ആവശ്യങ്ങളും പ്രശ്‌നങ്ങളും പരിഹരിക്കാൻ ശക്തമായി ഇടപെടും. മലയോര - തീരദേശ മേഖലയിലെ മനുഷ്യർക്ക് പട്ടയം നല്‍കാനുള്ള നടപടികള്‍ ത്വരിതപ്പെടുത്തും. ജനങ്ങളെ ആത്മവിശ്വാസമുള്ളവരാക്കി മാറ്റുകയാണ് സർക്കാരിന്റെ ലക്ഷ്യം- മന്ത്രി എ പി അനില്‍കുമാർ പറഞ്ഞു.

അഡ്വ. ടി ഒ മോഹനൻ എം എ എ അധ്യക്ഷത വഹിച്ചു. കണ്ണൂരില്‍ പല സർക്കാർ ഓഫീസുകളും വാടക കെട്ടിടങ്ങളിലാണെന്നും പ്രശ്ന പരിഹാരത്തിനായി പുതിയ അഡീഷണല്‍ സിവില്‍ സ്റ്റേഷൻ അനുവദിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വാഗ്ദാനങ്ങള്‍ മാത്രം നല്‍കുന്ന സർക്കാരല്ല ഇത്. തിരഞ്ഞെടുപ്പ് വേളയില്‍ പറഞ്ഞ കാര്യങ്ങള്‍ വളരെ വേഗത്തില്‍ സർക്കാർ പ്രാവർത്തികമാക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

കണ്ണൂർ കോർപ്പറേഷൻ മേയർ അഡ്വ പി ഇന്ദിര, എംഎല്‍എമാരായ ടി കെ ഗോവിന്ദൻ മാസ്റ്റർ, പി കെ പ്രവീണ്‍, അഡ്വ. സജീവ് ജോസഫ്, കെ വി സുമേഷ്, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ ബിനോയ് കുര്യൻ, ജില്ലാ കലക്ടർ പി വിഷ്ണു രാജ്, അസി കലക്ടർ എസ് സ്വാതി, എഡിഎം കെ ബാലഗോപാലൻ, എല്‍ ആർ ഡെപ്യൂട്ടി കലക്ടർ വി ഇ ഷേർളി, മറ്റ് ജനപ്രതിനിധികള്‍, രാഷ്ട്രീയ പാർട്ടി പ്രതിനിധികള്‍ എന്നിവർ പങ്കെടുത്തു. വിവിധ വിഭാഗങ്ങളിലായി 1845 പട്ടയങ്ങളാണ് ജില്ലാതല പട്ടയമേളയില്‍ വിതരണം ചെയ്തത്.

Post a Comment

أحدث أقدم
Join Our Whats App Group