Join News @ Iritty Whats App Group

പിഎം ശ്രീ പദ്ധതിയിൽ നിന്ന് പിന്മാറില്ലെന്ന് വിഡി സതീശൻ; രാഷ്ട്രീയകാര്യ സമിതിയിൽ അഭിപ്രായ ഭിന്നത

പിഎം ശ്രീ പദ്ധതിയിൽ നിന്ന് പിന്മാറില്ലെന്ന് വിഡി സതീശൻ; രാഷ്ട്രീയകാര്യ സമിതിയിൽ അഭിപ്രായ ഭിന്നത


പി.എം. ശ്രീ പദ്ധതിയിൽ നിന്ന് സംസ്ഥാനത്തിന് പിന്മാറാനാകില്ലെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതി യോഗത്തിലാണ് മുഖ്യമന്ത്രിയുടെ നിലപാട് വ്യക്തമാക്കിയത്. പദ്ധതിയിൽ നിന്ന് പിന്മാറണമെന്ന് ദീപാ ദാസ് മുൻഷി ഉൾപ്പെടെയുള്ള നേതാക്കൾ ആവശ്യപ്പെട്ടതിന് പിന്നാലെയായിരുന്നു മുഖ്യമന്ത്രിയുടെ വിശദീകരണം.

യു.ഡി.എഫ് സർക്കാരിനെതിരെ രൂക്ഷ വിമർശനങ്ങളും യോഗത്തിൽ ഉയർന്നു. പി.എം. ശ്രീ പദ്ധതിയിൽ നിന്ന് സർക്കാർ പിന്മാറണമെന്ന് ദീപാ ദാസ് മുൻഷി, രാജ്‌മോഹൻ ഉണ്ണിത്താൻ, കെ.സി. ജോസഫ്, പി.ജെ. കുര്യൻ തുടങ്ങിയ നേതാക്കൾ ആവശ്യപ്പെട്ടു. എന്നാൽ, പദ്ധതിയിൽ നിന്ന് പിന്മാറില്ലെന്ന നിലപാടാണ് മുഖ്യമന്ത്രി സ്വീകരിച്ചത്. നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് തീരുമാനമെന്നും പാർട്ടിയുടെയും നേതാക്കളുടെയും വികാരം മാനിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഉപസമിതി റിപ്പോർട്ട് ലഭിച്ചശേഷം തുടർനടപടികൾ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

മുഖ്യമന്ത്രിയുടെ മറുപടിയിൽ ചില നേതാക്കൾ അസംതൃപ്തി രേഖപ്പെടുത്തി. അതേസമയം, സംസ്ഥാനത്തിന്റെ മതേതര സ്വഭാവം പരിഗണിച്ചായിരിക്കും പി.എം. ശ്രീ പദ്ധതിയിൽ അന്തിമ തീരുമാനം എടുക്കുകയെന്ന് യോഗത്തിന് ശേഷം കെ.പി.സി.സി അധ്യക്ഷൻ സണ്ണി ജോസഫ് വ്യക്തമാക്കി.

കെ.പി.സി.സിക്ക് മുഴുവൻ സമയ അധ്യക്ഷനെ നിയമിക്കണമെന്ന ആവശ്യവും മുതിർന്ന നേതാക്കൾ യോഗത്തിൽ ഉന്നയിച്ചു. പാർട്ടിയെയും സർക്കാരിനെയും ഏകോപിപ്പിച്ച് പ്രവർത്തിക്കാൻ ഉപസമിതി രൂപീകരിക്കണമെന്ന നിർദേശവും ഉയർന്നു. പി.എം. ശ്രീ പദ്ധതിയടക്കമുള്ള വിഷയങ്ങളിൽ കോൺഗ്രസിനുള്ളിലെ അഭിപ്രായ ഭിന്നതകൾ യോഗത്തിൽ പ്രകടമായതായാണ് വിവരം.

Post a Comment

Previous Post Next Post
Join Our Whats App Group