മുൻ കായിക മന്ത്രി അബ്ദുറഹ്മാനെയും ജിഎസ്ടി ഉദ്യോഗസ്ഥരെയും മെസിയെ മറയാക്കിയുള്ള തട്ടിപ്പ് കേസിൽ എസ്ഐടി ചോദ്യം ചെയ്യാനൊരുങ്ങുന്നു
കൊച്ചി: മെസിയെ മറയാക്കി നടത്തിയ തട്ടിപ്പിലെടുത്ത കേസിൽ മുൻ കായിക മന്ത്രിയെ ഉടൻ ചോദ്യം ചെയ്യും. മുൻ മന്ത്രി അബ്ദുറഹ്മാനെ കൂടാതെ ജിഎസ്ടി ഉദ്യോഗസ്ഥരെയും വൈകാതെ ചോദ്യം ചെയ്യുമെന്നാണ് വിവരം.
അതേസമയം റിപ്പോർട്ടർ കമ്പനിയിൽനിന്നു പിടിച്ചെടുത്ത രേഖകൾ ഇന്ന് കോടതിയിൽ ഹാജരാക്കും. എസ്പി വിക്രമന്റെ നേതൃത്തിൽ രേഖകളുടെ പരിശോധന തുടങ്ങി. ഫോറൻസിക് പരിശോധനയ്ക്ക് അയക്കേണ്ടവയ്ക്ക് അപേക്ഷ നൽകും. മുൻ കായിക മന്ത്രിയുടെ ചോദ്യം ചെയ്യലും രേഖകളുടെ പരിശോധനയ്ക്കും ശേഷം ജിസിഡിഎയും സ്പോർട്സ് കേരള ഫൗണ്ടേഷനും കേന്ദ്രീകരിച്ചുള്ള അന്വേഷണമാരംഭിക്കും.
إرسال تعليق