കണ്ണൂര്‍ പഴയ ബസ് സ്റ്റാന്‍ഡില്‍ ഭാര്യയോടൊപ്പം കിടന്നുറങ്ങുകയായിരുന്ന മധ്യവയസ്‌ക്കനെ തലയ്ക്കടിച്ചു കൊല്ലാന്‍ ശ്രമം: പ്രതി അറസ്റ്റില്‍
കണ്ണൂര്‍: കടവരാന്തയില്‍ ഭാര്യയോടൊപ്പം കിടന്നുറങ്ങുകയായിരുന്ന മധ്യവയസ്‌കനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ പ്രതി പിടിയില്‍. കണ്ണൂര്‍ പഴയ ബസ് സ്റ്റാന്റിന് സമീപത്തെ തുണിക്കടയുടെ വരാന്തയില്‍ കിടന്നുറങ്ങുകയായിരുന്ന ഓട്ടോ ഡ്രൈവറും ചിറക്കല്‍ സ്വദേശിയുമായ കെ.വി.ഗിരീഷ് (50) എന്ന അട്ട ഗിരീശനാണ് ഇന്നലെ അര്‍ധരാത്രി ഇരുമ്പ് വടി കൊണ്ട് തലക്കും ദേഹമാസകലവും ക്രൂരമായി മര്‍ദ്ദനമേറ്റത്. ഗുരുതര പരിക്കുകളോടെ ഗിരീഷ് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.
സംഭവത്തില്‍ ബസ് കണ്ടക്ടറായ മയ്യില്‍ സ്വദേശി ഉജിത്തിനെ (39) ഗിരീഷിന്റെ ഭാര്യയുടെ പരാതിയില്‍ ടൗണ്‍ പൊലീസ് അറസ്റ്റു ചെയ്തു കണ്ണൂര്‍. പഴയ ബസ് സ്റ്റാന്‍ഡിലെ തുണിക്കടയുടെ വരാന്തയില്‍ ഗിരീഷിനോടൊപ്പം കിടന്നുറങ്ങുകയായിരുന്ന ഭാര്യ ഫാസിലയെ (43) ശല്യം ചെയ്തത് ചോദ്യം ചെയ്ത വിരോധത്തിലാണ് ഇരുമ്പുവടി കൊണ്ട് അടിച്ച് പരിക്കേല്‍പ്പിച്ചതെന്ന് പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. കണ്ണൂര്‍ ടൗണ്‍പോലീസും ഫോറന്‍സിക് വിഭാഗവും സംഭവസ്ഥലത്ത് വ്യാഴാഴ്ച്ച ഉച്ചയോടെ പരിശോധന നടത്തി. പ്രതിയെ കോടതിയില്‍ ഹാജരാകുമെന്ന് പൊലീസ് അറിയിച്ചു വധശ്രമത്തിനാണ് കേസെടുത്തിട്ടുള്ളത്.
إرسال تعليق