ബെംഗളൂരു സ്ഫോടനക്കേസ്; മദനിയുടെ അന്തിമവാദം ഒരു വർഷത്തിനകം പൂർത്തിയാക്കണമെന്ന് സുപ്രീം കോടതി
16 വർഷം നീണ്ട നടപടികൾക്കൊടുവിൽ കേസിൽ വിധി പറയാനിരിക്കെയാണ് വിചാരണക്കോടതി മാറ്റിയതെന്ന് മദനി ഹർജിയിൽ ചൂണ്ടിക്കാട്ടി. കഴിഞ്ഞ മൂന്ന് വർഷമായി നടന്ന അന്തിമവാദം പുതിയ കോടതിയിൽ വീണ്ടും ആവർത്തിക്കേണ്ടിവരുമെന്നും അദ്ദേഹം വാദിച്ചു.
ഇതേ കേസിലെ മറ്റൊരു പ്രതിക്ക് ഒരു വർഷത്തിനകം അന്തിമവാദം പൂർത്തിയാക്കണമെന്ന് നേരത്തെ സുപ്രീം കോടതി നിർദേശിച്ച ഉത്തരവ് തനിക്കും ബാധകമാക്കണമെന്നായിരുന്നു മദനിയുടെ ആവശ്യം. അപേക്ഷ അംഗീകരിച്ചാണ് നടപടികൾ ഒരു വർഷത്തിനകം പൂർത്തിയാക്കാൻ സുപ്രീം കോടതി നിർദേശിച്ചത്.
കേസിലെ നടപടികൾ 16 വർഷമായി തുടരുകയാണെന്നും അന്തിമവാദം ഇനിയും നീളരുതെന്നും മദനിക്കായി ഹാജരായ അഭിഭാഷകരായ ഹാരിസ് ബീരാനും അസർ അസീസും കോടതിയിൽ വ്യക്തമാക്കി.
إرسال تعليق