Join News @ Iritty Whats App Group

കോഴഞ്ചേരിയിലെ റിസോർട്ട് ജീവനക്കാരിയുടെ കൊലപാതകം; പ്രതി ജിത്തുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി

കോഴഞ്ചേരിയിലെ റിസോർട്ട് ജീവനക്കാരിയുടെ കൊലപാതകം; പ്രതി ജിത്തുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി


കോഴഞ്ചേരിയിലെ റിസോർട്ട് ജീവനക്കാരി ദിൻഷയെ കൊലപ്പെടുത്തിയ കേസിൽ പ്രതി ജിത്തുവിന്റെ അറസ്റ്റ് രാത്രിയോടെ പൊലീസ് രേഖപ്പെടുത്തി. ദിൻഷ പ്രണയബന്ധത്തിൽ നിന്ന് പിന്മാറിയതിലുള്ള വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

ഒരു വർഷത്തിലേറെയായി ദിൻഷയുമായി പ്രണയത്തിലായിരുന്നുവെന്ന് ജിത്തു പൊലീസിനോട് മൊഴി നൽകി. ഇരുവരും തമ്മിൽ വളരെ അടുത്ത ബന്ധമുണ്ടായിരുന്നെന്നും പിന്നീട് ദിൻഷ ബന്ധത്തിൽ നിന്ന് പിന്മാറിയതോടെ താൻ ചതിക്കപ്പെട്ടതായി തോന്നിയെന്നും പ്രതി പറഞ്ഞതായാണ് പൊലീസ് വ്യക്തമാക്കുന്നത്. ബന്ധത്തിനിടെ തനിക്ക് വലിയ തോതിൽ പണം നഷ്ടമായെന്നും ജിത്തു മൊഴി നൽകിയിട്ടുണ്ട്.

ദിൻഷയെക്കുറിച്ചുള്ള സംശയം പിന്നീട് ശക്തമായതോടെയാണ് കൊലപ്പെടുത്താൻ തീരുമാനിച്ചതെന്നും ജിത്തു പൊലീസിനോട് പറഞ്ഞതായാണ് വിവരം. ഇന്നലെ ഉച്ചയ്ക്കുശേഷമാണ് മാരാമൺ റിസോർട്ടിൽ കൊലപാതകം നടന്നത്.

കുളത്തൂപ്പുഴ സ്വദേശിയായ 21കാരി ദിൻഷ റിസോർട്ടിൽ റിസപ്ഷനിസ്റ്റ് ട്രെയിനിയായി ജോലി ചെയ്യുകയായിരുന്നു. കോഴഞ്ചേരി കീഴുകര സ്വദേശിയാണ് പ്രതി ജിത്തു. ദിൻഷയുടെ മൃതദേഹത്തിന്റെ പോസ്റ്റ്മോർട്ടം ഇന്ന് കോട്ടയം മെഡിക്കൽ കോളേജിൽ നടക്കും.

Post a Comment

Previous Post Next Post
Join Our Whats App Group