Join News @ Iritty Whats App Group

ഇത്തവണ കോഴിക്കോട്, അടുത്ത തവണ കണ്ണൂരില്‍; സ്കൂള്‍ കായികമേളയുടെ തീയതിയും വേദിയും പ്രഖ്യാപിച്ചു

ഇത്തവണ കോഴിക്കോട്, അടുത്ത തവണ കണ്ണൂരില്‍; സ്കൂള്‍ കായികമേളയുടെ തീയതിയും വേദിയും പ്രഖ്യാപിച്ചു


തിരുവനന്തപുരം: സംസ്ഥാന സ്കൂള്‍ കായികമേള കോഴിക്കോട് തന്നെ നടത്താൻ തീരുമാനം. ഒക്ടോബർ 25 മുതല്‍ 31 വരെ നടക്കുന്ന കായികമേളയുടെ പ്രധാന വേദി കോഴിക്കോട് എൻഐടിയായിരിക്കുമെന്ന് മന്ത്രി ഒ.ജെ.ജനീഷ് വ്യക്തമാക്കി.

കണ്ണൂരില്‍ നിന്ന് കോഴിക്കോട്ടേക്ക് വേദി മാറ്റിയതിനെച്ചൊല്ലി നേരത്തെ പ്രതിഷേധവും വിവാദവും ശക്തമായിരുന്നു.

എന്നാല്‍ വേദിമാറ്റം ഇനി ഉണ്ടാകില്ലെന്ന് മന്ത്രി വ്യക്തമാക്കിയതോടെ ഇക്കാര്യത്തില്‍ അന്തിമ തീരുമാനമായി. കൂടുതല്‍ സൗകര്യങ്ങള്‍ കോഴിക്കോട് ലഭ്യമാണെന്നതാണ് വേദിമാറ്റത്തിന് പ്രധാന കാരണമായി മന്ത്രി ചൂണ്ടിക്കാട്ടിയത്. എൻഐടിയിലെ പുതിയ ട്രാക്കും ഒളിമ്പിക്സ് മാതൃകയില്‍ മത്സരങ്ങള്‍ നടത്താനുള്ള സൗകര്യങ്ങളുമാണ് കോഴിക്കോടിന് അനുകൂലമായത്. 11 വർഷത്തിന് ശേഷമാണ് കോഴിക്കോട് ജില്ല കായികമേളയ്ക്ക് ആതിഥ്യം വഹിക്കാൻ പോവുന്നത്.

കണ്ണൂരിലേതിനേക്കാള്‍ മികച്ച അടിസ്ഥാനസൗകര്യങ്ങള്‍ കോഴിക്കോട്ടുണ്ടെന്നും അടുത്ത തവണ കണ്ണൂരിനെ പരിഗണിക്കാമെന്ന് വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീന് വ്യക്തമാക്കി. കഴിഞ്ഞ വർഷം തിരുവനന്തപുരത്ത് നടന്ന സംസ്ഥാന സ്കൂള്‍ കായികമേളയുടെ സമാപനച്ചടങ്ങിലാണ് അടുത്തവേദിയായി കണ്ണൂരിനെ പ്രഖ്യാപിച്ചത്. കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബിനോയ് കുര്യൻ ഉള്‍പ്പെടെയുള്ളവർ ചടങ്ങില്‍ പങ്കെടുത്ത് പതാക ഏറ്റുവാങ്ങുകയും ചെയ്തിരുന്നു.

Post a Comment

أحدث أقدم
Join Our Whats App Group