വഖഫ് ബോർഡ് പിരിച്ചു വിടാൻ സർക്കാർ, അംഗങ്ങളിൽ പലർക്കും യോഗ്യതയില്ല, രണ്ട് അമുസ്ലിം അംഗങ്ങളെ പിന്നീട് നിയമിക്കും
തിരുവനന്തപുരം: വഖഫ് ബോർഡ് പിരിച്ചു വിടാൻ സംസ്ഥാന സർക്കാർ. അംഗങ്ങളിൽ പലർക്കും ചട്ട പ്രകാരം യോഗ്യത ഇല്ലെന്നു വിലയിരുത്തിയാണ് അംഗങ്ങളെ പിരിച്ചുവിടാൻ ശ്രമിക്കുന്നത്. നിലവിലെ ബോർഡിന് നയപരമായ തീരുമാനം എടുക്കാനുള്ള ഹൈക്കോടതി വിലക്കും തീരുമാനത്തിന് പിന്നിലെന്ന് പറയുന്നു. അംഗങ്ങളെ പിരിച്ചുവിട്ട് ഉടൻ വിജ്ഞാപനം ഇറക്കാനാണ് ഒരുങ്ങുന്നത്. രണ്ട് അമുസ്ലിം അംഗങ്ങളെ പിന്നീട് നിയോഗിക്കും. സുപ്രീം കോടതിയിലെ കേസിന്റ വിധി പ്രകാരം നിയമിക്കാനാണ് സർക്കാർ നീക്കം. ഇക്കഴിഞ്ഞ മാർച്ചിലാണ് കെ.എസ്. ഹംസയെ ചെയർമാൻ ആക്കിയത്. നാലര വർഷം കാലാവധി ശേഷിക്കെയാണ് അംഗങ്ങളെ പിരിച്ചുവിടാനൊരുങ്ങുന്നത്. പുനഃസംഘടന ആവശ്യമാണെന്ന് സർക്കാർ ഹൈക്കോടതിയെ അറിയിച്ചിരുന്നു. ബോർഡിലെ മുത്തവല്ലി ഉമ്മർ ഫൈസി മുക്കം പരസ്യമായി ഇടത് ആഭിമുഖ്യം പ്രകടിപ്പിക്കുന്നതിൽ സർക്കാരിന് അമർഷമുണ്ട്.
إرسال تعليق