Join News @ Iritty Whats App Group

‘ഭരണരംഗത്ത് പ്രൊഫഷണലിസവും കാര്യക്ഷമതയും സുതാര്യതയും ഉറപ്പാക്കും’; ‘റീ ഇമാജിനിങ് കേരളം’ പരിശീലനത്തിൽ പ്രതീക്ഷയെന്ന് വിഡി സതീശൻ

‘ഭരണരംഗത്ത് പ്രൊഫഷണലിസവും കാര്യക്ഷമതയും സുതാര്യതയും ഉറപ്പാക്കും’; ‘റീ ഇമാജിനിങ് കേരളം’ പരിശീലനത്തിൽ പ്രതീക്ഷയെന്ന് വിഡി സതീശൻ


ഭരണരംഗത്ത് പ്രൊഫഷണലിസവും കാര്യക്ഷമതയും സുതാര്യതയും ഉറപ്പുവരുത്തുകയാണ് മുഖ്യമന്ത്രിക്കും മന്ത്രിമാർക്കുമായി കോഴിക്കോട് ഐ.ഐ.എമ്മിൽ ആരംഭിച്ച രണ്ട് ദിവസത്തെ പ്രത്യേക പരിശീലനത്തിന്റെ ലക്ഷ്യമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. ‘റീ ഇമാജിനിങ് കേരളം’ എന്ന പേരിൽ നടക്കുന്ന പരിശീലന പരിപാടിയിൽ വലിയ പ്രതീക്ഷയോടെയും സന്തോഷത്തോടെയുമാണ് പങ്കെടുക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് യുഗത്തിലെ ഭരണനേതൃത്വം, കാലാവസ്ഥാ പ്രതിരോധം, ദുരന്തനിവാരണം, ധനകാര്യ മേഖലയിലെ നവീകരണം തുടങ്ങിയ വിഷയങ്ങൾ പരിശീലനത്തിന്റെ ഭാഗമായി ചർച്ച ചെയ്യും. മാറുന്ന കാലത്തിനനുസരിച്ച് ഭരണസംവിധാനത്തിൽ വരുത്തേണ്ട മാറ്റങ്ങളെക്കുറിച്ചും വിവിധ സെഷനുകളിൽ ആശയവിനിമയം നടക്കും.

പൊതുജനാരോഗ്യ രംഗത്തെ വെല്ലുവിളികളും സാധ്യതകളും ഉൾപ്പെടെ വിവിധ വിഷയങ്ങളിൽ വിദഗ്ധർ ക്ലാസുകൾ നയിക്കും. വിദേശ സർവകലാശാലകളിൽ നിന്നുള്ള വിദഗ്ധർ ഉൾപ്പെടെ വിവിധ മേഖലകളിലെ പ്രഗത്ഭർ സെഷനുകളിൽ ആശയങ്ങളും അനുഭവങ്ങളും പങ്കുവയ്ക്കുമെന്നും വി.ഡി. സതീശൻ പറഞ്ഞു.

ഭരണസംവിധാനത്തെ കൂടുതൽ കാര്യക്ഷമവും ജനസൗഹൃദവുമാക്കുന്നതിനുള്ള പുതിയ ആശയങ്ങളും സമീപനങ്ങളും പരിശീലനത്തിലൂടെ ലഭിക്കുമെന്നാണ് പ്രതീക്ഷ. കാലത്തിനനുസരിച്ച് ഭരണനേതൃത്വത്തെ കൂടുതൽ ശക്തിപ്പെടുത്തുന്നതിനും പുതിയ വെല്ലുവിളികളെ ഫലപ്രദമായി നേരിടുന്നതിനും പരിശീലനം സഹായകരമാകുമെന്നും അദ്ദേഹം വ്യക്തമാക്കി.

Post a Comment

أحدث أقدم
Join Our Whats App Group