Join News @ Iritty Whats App Group

സ്വർണ വിലയിൽ വീണ്ടും ചാഞ്ചാട്ടം; രാവിലെ കുറഞ്ഞ വില ഉച്ചയ്ക്ക് കൂടി, പുതിയ നിരക്കുകൾ അറിയാം

സ്വർണ വിലയിൽ വീണ്ടും ചാഞ്ചാട്ടം; രാവിലെ കുറഞ്ഞ വില ഉച്ചയ്ക്ക് കൂടി, പുതിയ നിരക്കുകൾ അറിയാം


തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ വീണ്ടും ചാഞ്ചാട്ടം. ഇന്ന് രാവിലെ വില കുറഞ്ഞെങ്കിലും ഉച്ചയോടെ വിലയിൽ നേരിയ വ‌ർധനവ് ഉണ്ടായി. 
22 കാരറ്റ് സ്വർണം ഒരു ​ഗ്രാമിന് 140 രൂപ കൂടി 14,155 രൂപയായി. ഒരു പവന് 1,13,240 രൂപയായി ഉയർന്നു. 18 കാരറ്റ് സ്വർണം ഗ്രാമിന് 115 രൂപ കൂടി 11,630 രൂപയായി. പവന് 93,040 രൂപയായി. 14 കാരറ്റ് സ്വർണം ഗ്രാമിന് 9,060 രൂപയായി. 90 രൂപയാണ് കൂടിയത്. പവന് 72,480 രൂപയായി. 9 കാരറ്റ് സ്വർണം ഗ്രാമിന് 55 രൂപ ഉയർന്ന് 5,840 രൂപയായി. പവന് 46,720 രൂപയായി.

ഇന്ന് രാവിലെ 22 കാരറ്റ് സ്വർണം ഒരു ​ഗ്രാമിന് 240 രൂപ കുറഞ്ഞ് 14,015 രൂപയിലെത്തിയിരുന്നു. പവന് 1,920 രൂപ കുറഞ്ഞ് 1,12,120 രൂപയായിരുന്നു. 18 കാരറ്റ് സ്വർണം ഗ്രാമിന് 11,515 രൂപയായിരുന്നു. പവന് 92,120 രൂപയായി. അതേസമയം വെള്ളി വില ഗ്രാമിന് 245 രൂപയായി.

Post a Comment

أحدث أقدم
Join Our Whats App Group