Join News @ Iritty Whats App Group

കീഴുർ - എടക്കാനം - പഴശ്ശി പദ്ധതി റോഡ് പൊതുമരാമത്ത് ഏറ്റെടുത്ത് വികസിപ്പിക്കണം മന്ത്രിമാർക്ക് നിവേദനം നൽകി കൗൺസിലർമാർ

കീഴുർ - എടക്കാനം - പഴശ്ശി പദ്ധതി റോഡ് പൊതുമരാമത്ത് ഏറ്റെടുത്ത് വികസിപ്പിക്കണം മന്ത്രിമാർക്ക് നിവേദനം നൽകി കൗൺസിലർമാർ


ഇരിട്ടി: ഇരിട്ടി നഗരസഭയിലെ വിവിധ വാർഡു കളിലൂടെ കടന്നു പോകുന്ന കീഴൂർ- എടക്കാനം - പഴശ്ശി പ്രൊജക്ട് റോഡ് പൊതുമരാമത്ത് വകുപ്പ് ഏറ്റെടുത്ത് വീതി കൂട്ടി നവീകരിക്കണമെന്ന് ആവശ്യപ്പെട്ട് യുഡിഎഫ് നഗരസഭ കൗൺസിലർമാർ പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.കെ.ബഷീറിനും, പേരാവൂർ എംഎൽഎയും സംസ്ഥാന വൈദ്യുതി വകുപ്പു മന്ത്രിയുമായ സണ്ണി ജോസഫിനും നിവേദനം നൽകി. പഴശ്ശി പദ്ധതി പ്രദേശത്തുകൂടി കടന്നു പോകുന്ന റോഡ് ഇരിട്ടിയിൽ നിന്നും എളുപ്പത്തിൽ പദ്ധതിയിലെത്തിച്ചേരാൻ കഴിയുന്ന മാർഗ്ഗം കൂടിയാണ്. പഴശ്ശി പദ്ധതിയും അനുബന്ധ പ്രദേശങ്ങളിലും ടൂറിസം സാധ്യതകൾ ഏറെയാണ്. നവീനരീതിയിലുള്ള റോഡ് പ്രവർത്തികമാകുന്നതോടെ നാടിൻ്റെ വികസനത്തിന് ഇത് മുതൽക്കൂട്ടാകും. കൂടാതെ എടക്കാനം - വെളിയമ്പ്ര വഴി മട്ടന്നൂരിൽ എത്തുന്നതിനുതകുന്ന രീതിയിൽ മട്ടന്നൂർ - വളവുപാറ റോഡിന് പകരമായി ഒരു ബദൽ പാത തുറന്നു കിട്ടുകയും ചെയ്യും. നാടിൻറെ ഗതാഗത വികസനത്തിനും അതോടൊപ്പം ടൂറിസം വികസനത്തിനും അനിവാര്യമാണ് ഈ റോഡിന്റ നവീകരണം എന്നത് പരിഗണിച്ച് ഇതിൽ ഇടപെടൽ ആവശ്യപ്പെട്ടാണ് പൊതുമരാമത്ത് വകുപ്പ് മന്ത്രിക്കും സ്ഥലം എം എൽ എ കൂടിയായ മന്ത്രി സണ്ണി ജോസഫിനും നഗരസഭ കൗൺസിലർമാരായ പി.എ. നസീർ, വി.പി. അബ്ദുൾ റഷീദ്, കെ.കെ. ഉണ്ണികൃഷ്ണൻ, ടി.ഷംസീർ, കെ. ഹഫ്സത്ത്, ജുമൈലഫിറോസ്, ഷബനാസ് അഷ്റഫ് ,സി.എം. രമ്യ, വി.രാധ, ഇ.കെ. ഹാരിഫ, എ.ലക്ഷ്മി, എ.നദീറ, ഷബിന ഷെറിൻ എന്നിവർ ചേർന്ന് തിരുവനന്തപുരം സെക്രട്ടറിയേറ്റിൽ എത്തി നിവേദനം നൽകിയത്. പുഴയുടെ സ്വാഭാവിക ഒഴുക്കിനു തടസ്സം സൃഷ്ടിക്കുന്ന നിലയിൽ വർഷങ്ങളായി ഇരിട്ടി പുഴയിൽ അടിഞ്ഞുകൂടിയ മണലും ചെളിയും മറ്റു മാലിന്യങ്ങളും നീക്കം ചെയ്യാനാവാവശ്യമായ നടപടി സ്വീകരിക്കണമെന്നും ഇവർ നിവേദനത്തിൽ ആവശ്യപ്പെട്ടു

Post a Comment

أحدث أقدم
Join Our Whats App Group