Join News @ Iritty Whats App Group

ഓപ്പറേഷൻ തൂഫാൻ രണ്ടാംഘട്ടം ഇന്ന് മുതൽ; ലഹരിക്കെതിരെ നടപടി ശക്തമാക്കും

ഓപ്പറേഷൻ തൂഫാൻ രണ്ടാംഘട്ടം ഇന്ന് മുതൽ; ലഹരിക്കെതിരെ നടപടി ശക്തമാക്കും


ഓപ്പറേഷൻ തൂഫാന്റെ രണ്ടാംഘട്ടത്തിന് ഇന്ന് തുടക്കമാകും. ലഹരിക്കടത്തുമായി ബന്ധപ്പെട്ട വിവരങ്ങൾ പൊതുജനങ്ങൾക്ക് നേരിട്ടും രഹസ്യമായും അധികൃതർക്ക് കൈമാറുന്നതിനുള്ള സംവിധാനങ്ങൾ രണ്ടാംഘട്ടത്തിൽ ഒരുക്കും.

ലഹരി ഉപയോഗവും കടത്തും തടയുന്നതിനൊപ്പം ലഹരിക്ക് അടിമകളായവരെ ഇരകളായി പരിഗണിച്ച് ചികിത്സയും പുനരധിവാസവും ഉറപ്പാക്കുന്നതിനുള്ള നടപടികളും ശക്തമാക്കും. ഇതിനായി ആരംഭിച്ച ‘തൂഫാൻ കെയർ’ പദ്ധതി കൂടുതൽ ഊർജിതമാക്കാനാണ് തീരുമാനം.

ലഹരിക്കെതിരായ നടപടികളിൽ പൊതുജന പങ്കാളിത്തം ഉറപ്പാക്കുന്നതിനും ലഹരിയുടെ വ്യാപനം തടയുന്നതിനുമാണ് രണ്ടാംഘട്ടത്തിൽ പ്രധാനമായും ശ്രദ്ധ നൽകുക.

Post a Comment

أحدث أقدم
Join Our Whats App Group