Join News @ Iritty Whats App Group

​ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യം ശക്തം; ഇടതുപാർട്ടികളുടെ പ്രതിഷേധം ഇന്ന്, സിജെപി നൽകിയ സമയപരിധി ഇന്ന് തീരും

​ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യം ശക്തം; ഇടതുപാർട്ടികളുടെ പ്രതിഷേധം ഇന്ന്, സിജെപി നൽകിയ സമയപരിധി ഇന്ന് തീരും


ദില്ലി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ രാജി വയ്ക്കുമോയെന്നതില്‍ ആകാംക്ഷ. സിജെപി നല്‍കിയ 48 മണിക്കൂര്‍ അന്ത്യ ശാസനം ഇന്ന് അവസാനിക്കും. കോണ്‍ഗ്രസിന് പിന്നാലെ ഇടത് പാര്‍ട്ടികളും ഗ്യാനേഷ് കുമാറിന്‍റെ രാജിക്കായി ഇന്ന് മുതല്‍ പ്രതിഷേധം തുടങ്ങും. ഗ്യാനേഷ് കുമാറിനെതിരെ കൂടുതല്‍ ഹര്‍ജികള്‍ സുപ്രീം കോടതിയിലെത്താനിടയുണ്ട്.

വിവാദങ്ങൾക്കിടെ ദില്ലിയിൽ ജെൻസികൾക്കായി പ്രത്യേക എൻറോൾമെൻ്റ് ക്യാമ്പ് സംഘടിപ്പിക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ. വോട്ടർപട്ടികയിൽ പേര് ചേർക്കാൻ സർവകലാശാലകളിലും കോളേജുകളിലും മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ക്യാംപ് സംഘടിപ്പിക്കും. ഈ മാസം 29, 30 തീയതികളിൽ രേഖകളുമായെത്തിയാൽ പേര് ചേർക്കാൻ അവസരമുണ്ടാകും. പ്രമുഖരടക്കം 47.56 ലക്ഷം പേരെ കരട് വോട്ടർപട്ടികയിൽ നിന്ന് ഒഴിവാക്കിയത് വിവാദമായതിന് പിന്നാലെയാണ് നടപടി

Post a Comment

أحدث أقدم
Join Our Whats App Group