Join News @ Iritty Whats App Group

കാന്തപുരത്തെ തള്ളിയ മുഖ്യമന്ത്രിയുടെ പ്രസ്താവന; ഇസ്ലാമിനെ തെറ്റായി വ്യാഖ്യാനിച്ചു, വിമർശനവുമായി സമസ്ത കാന്തപുരം വിഭാഗം കേരള മുസ്ലിം ജമാഅത്ത്

കാന്തപുരത്തെ തള്ളിയ മുഖ്യമന്ത്രിയുടെ പ്രസ്താവന; ഇസ്ലാമിനെ തെറ്റായി വ്യാഖ്യാനിച്ചു, വിമർശനവുമായി സമസ്ത കാന്തപുരം വിഭാഗം കേരള മുസ്ലിം ജമാഅത്ത്


മലപ്പുറം: കാന്തപുരം എപി അബൂബക്കർ മുസ്ലിയാരുടെ പരാമർശങ്ങളെ തള്ളിയ മുഖ്യമന്ത്രിയുടെ പ്രസ്താവനക്കെതിരെ വിമർശനവുമായി സമസ്ത കാന്തപുരം വിഭാഗം കേരള മുസ്ലിം ജമാഅത്ത്. ഇസ്ലാമിനെ തെറ്റായി വ്യാഖ്യാനിച്ചു എന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന പിൻവലിക്കണമെന്നും മുസ്ലിം സമുദായത്തോട് മാപ്പ് പറയണമെന്നും സമസ്ത കാന്തപുരം വിഭാഗം കേരള മുസ്ലിം ജമാഅത്ത് പ്രസ്താവനയിൽ ആവശ്യപ്പെട്ടു. ചരിത്രത്തെയും സംഭവങ്ങളെയും തെറ്റായി മനസ്സിലാക്കി സന്ദർഭം പോലും മനസ്സിലാക്കാതെ പരസ്യമായി വിളിച്ചു പറയുന്നത് മുഖ്യമന്ത്രിയുടെ പദവിക്ക് യോജിച്ചതല്ലെന്നും പ്രസ്താവനയിൽ പറയുന്നു. ഇസ്ലാമിക ചരിത്രം പറഞ്ഞുകൊണ്ടാണ് മുഖ്യമന്ത്രി കാന്തപുരത്തിൻ്റെ പരാമർശങ്ങളെ തള്ളിയത്.

കാന്തപുരത്തിന്റ പ്രസ്താവനയോട് യോജിപ്പില്ലെന്ന് മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ നിലപാട് വ്യക്തമാക്കുകയായിരുന്നു. ഇത്തരം നിലപാടുകള്‍ പുരോഗമന കേരളത്തിന് ചേർന്നതല്ല. ശക്തിയായ എതിർപ്പാണ് ഇത്തരം പ്രസ്താവനകളോടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഇത്തരം പ്രസ്താവനങ്ങള്‍ ഇസ്ലാമിനെ പോലും തെറ്റായി വ്യാഖ്യാനിക്കുന്നുവെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. യുഡിഎഫിലെയും എൽഡിഎഫ് നേതാക്കളും പ്രതികരിച്ചത് പോലെയല്ല വി ഡി സതീശൻ കാന്തപുരത്തിന്റെ വിവാദ സർക്കുലറിൽ പ്രതികരിച്ചത്. സ്ത്രീകൾ പൊതുവേദികളിൽ എത്തുന്ന കാര്യത്തിൽ കാന്തപുരത്തിന്റേത് 19 -ാം നൂറ്റാണ്ടിലെ നിലപാട് എന്ന് മുഖ്യമന്ത്രി വി ഡി സതീശൻ പറഞ്ഞു. കാന്തപുരം ഇസ്ലാമിനെ തെറ്റായി വ്യാഖ്യാനിക്കുകയാണെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി

നബിദിന റാലി ഇവിടെ ഭാഗമായി എത്തിയ ആൾക്കൂട്ടത്തിൽ പലയിടത്തും സ്ത്രീ സാന്നിധ്യം ഉണ്ടായതാണ് കാന്തപുരത്തെയും അവരുടെ പുരോഹിത സംഘടനയെയും പ്രകോപിപ്പിച്ചത്. സ്ത്രീകളെ പ്രദർശിപ്പിക്കരുതെന്ന് അടക്കമുള്ള വിവാദ പരാമർശങ്ങളാണ് കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ നയിക്കുന്ന ജംഇയ്യത്തുൽ ഉലമയുടെ സർക്കുലറിൽ ഉണ്ടായിരുന്നത്. അതേസമയം, സ്ത്രീവിരുദ്ധ സർക്കുലർ വിഷയത്തിൽ കാന്തപുരത്തെ തള്ളാതെയായിരുന്നു മുസ്ലിം ലീഗ് അധ്യക്ഷൻ പാണക്കാട് സാദിഖലി തങ്ങളുടെ പ്രതികരണം. അതേസമയം പി കെ ശ്രീമതിയെയും പി ജയരാജനെയും തള്ളി സിപിഎം നേതാക്കളായ ടി കെ ഹംസയും കെടി ജലീലും കാന്തപുരത്തിന് പിന്തുണയുമായി രംഗത്തുവന്നു.

Post a Comment

Previous Post Next Post
Join Our Whats App Group