Join News @ Iritty Whats App Group

ശ്രീകൃഷ്ണ ജയന്തി; കണ്ണൂരില്‍ ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തില്‍ അഞ്ഞൂറിലേറെ ശോഭായാത്രകള്‍

ശ്രീകൃഷ്ണ ജയന്തി; കണ്ണൂരില്‍ ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തില്‍ അഞ്ഞൂറിലേറെ ശോഭായാത്രകള്‍


ണ്ണൂർ: ശ്രീകൃഷ്ണ ജയന്തി ആഘോഷങ്ങളുടെ ഭാഗമായി ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തില്‍ കണ്ണൂർ ജില്ലയില്‍ അഞ്ഞൂറിലേറെ ശോഭായാത്രകള്‍ നടക്കും.

'മായ വിട്ടുണരൂ, മാനവനായി വളരൂ' സന്ദേശമുയർത്തി ആണ് ഈ വർഷത്തെ ശ്രീകൃഷ്ണ ജയന്തി ആഘോഷങ്ങള്‍. കണ്ണൂർ നഗരത്തില്‍ വൈകിട്ട് നാലുമണിക്ക്
വിളക്കും തറ മൈതാനത്തു നിന്ന് ആരംഭിക്കുന്ന ശോഭായാത്ര കാഞ്ചി കാമാക്ഷി അമ്മൻ കോവിലിനു സമീപം സമാപിക്കും.

കലാകായിക വൈജ്ഞാനിക മത്സരങ്ങള്‍ , സാംസ്കാരിക സമ്മേളനങ്ങള്‍, സെമിനാറുകള്‍ തുടങ്ങി വിവിധ പരിപാടികള്‍ ശ്രീകൃഷ്ണജയന്തിയോട് അനുബന്ധിച്ച്‌ ബാലഗോകുലം സംഘടിപ്പിക്കുന്നുണ്ട് എന്നും ഭാരവാഹികള്‍ വാർത്താസമ്മേളനത്തില്‍ പറഞ്ഞു. ബാലഗോകുലം സംസ്ഥാന സമിതി അംഗം പി.വി. ഭാർഗവൻ, ജില്ലാ പ്രസിഡണ്ട് പി. സി. ദിനേശൻ , താലൂക്ക് പ്രസിഡണ്ട് എ. കെ. സുനില്‍,ടൗണ്‍ ആഘോഷകമ്മിറ്റി സെക്രട്ടറി ടി-സുകേഷ് എന്നിവർ വാർത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

Post a Comment

Previous Post Next Post
Join Our Whats App Group