Join News @ Iritty Whats App Group

സമസ്തയുടെ പുതിയ ജനറൽ സെക്രട്ടറിയായി കൊയ്യോട് ഉമർ മുസ്‌ലിയാരെ തെരഞ്ഞെടുത്തു, വിവാദ പരാതികൾ പരിശോധിക്കാൻ എട്ടംഗ സമിതിയും രൂപീകരിച്ചു

സമസ്തയുടെ പുതിയ ജനറൽ സെക്രട്ടറിയായി കൊയ്യോട് ഉമർ മുസ്‌ലിയാരെ തെരഞ്ഞെടുത്തു, വിവാദ പരാതികൾ പരിശോധിക്കാൻ എട്ടംഗ സമിതിയും രൂപീകരിച്ചു


കോഴിക്കോട്: സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ പുതിയ ജനറൽ സെക്രട്ടറിയായി കൊയ്യോട് ഉമർ മുസ്‌ലിയാരെ തിരഞ്ഞെടുത്തു. വിഭാഗീയത രൂക്ഷമായ സമയത്താണ് കണ്ണൂർ സ്വദേശി സമസ്തയുടെ അമരത്തെത്തുന്നത്. പൊഫ. കെ ആലിക്കുട്ടി മുസ്‌ലിയാരുടെ നിര്യാണത്തെ തുടർന്നുണ്ടായ ഒഴിവിലാണ് ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് കൊയ്യോട് ഉമർ മുസ്ലിയാർ എത്തുന്നത്. താൽക്കാലിക ചുമതല വഹിച്ചിരുന്ന എം ടി അബ്ദുല്ല മുസ്‌ലിയാരെ സ്ഥിരപ്പെടുത്തണമെന്നും, ഉമർ ഫൈസി മുക്കത്തെ പരിഗണിക്കണമെന്നും ആവശ്യം ഉയർന്നു. ഇതോടെ ഇരു വിഭാഗത്തിനും സ്വീകാര്യനായ കൊയ്യോടിനെ പരിഗണിക്കുകയായിരുന്നു. എം ടി അബ്ദുല്ല മുസ്‌ലിയാരാണ് പുതിയ ട്രഷറർ. വൈസ് പ്രസിഡന്റുമാരായി എ വി അബ്ദുറഹ്‌മാൻ മുസ്‌ലിയാർ, വി മൂസക്കോയ മുസ്‌ലിയാർ എന്നിവരേയും ജോയിന്‍റ് സെക്രട്ടറിയായി ഹൈദർ ഫൈസി പനങ്ങാങ്ങരയേയും തിരഞ്ഞെടുത്തു.

വിവാദങ്ങൾ പരിശോധിക്കാൻ 8 അംഗ ഉന്നതാധികാര സമിതി

അതേസമയം ഉമർ ഫൈസി മുക്കമടക്കമുള്ള നേതാക്കൾക്കെതിരായ പരാതിയിൽ മുശാവറ ഇന്നും തീരുമാനം എടുത്തില്ല. ഈ പരാതികൾ പരിഗണിക്കുന്നതിനായി 8 അംഗ ഉന്നത സമിതിക്ക് രൂപം നൽകി. വഖഫ് ബോർഡിൽ ആർ എസ് എസ് അംഗങ്ങളെ ഉൾപ്പെടുത്താൻ യു ഡി എഫ് സർക്കാർ ശ്രമിക്കുന്നുവെന്ന സി പി എം വേദിയിലെ പ്രസംഗത്തിലാണ് ഉമർ ഫൈസിക്കതിരായ നീക്കം സമസ്തയിൽ ശക്തമായത്. സമസ്ത നേതൃത്വത്തിനെതിരെ പ്രവർത്തിച്ചുവെന്നാരോപിച്ച് ലീഗ് അനുകൂലികൾക്കെതിരെയും പരാതിയുണ്ട്. ഇവയെല്ലാം ഇനി ഉന്നത സമിതി പരിഗണിക്കും.

Post a Comment

أحدث أقدم
Join Our Whats App Group