Join News @ Iritty Whats App Group

സ്പോൺസർ ആരാണെന്ന് പറയണം, സൗജന്യം പറ്റുന്നതിന് പിന്നിൽ ഉദ്ദേശമുണ്ട്, മുഖ്യമന്ത്രിക്കെതിരെ എം വി ഗോവിന്ദൻ

സ്പോൺസർ ആരാണെന്ന് പറയണം, സൗജന്യം പറ്റുന്നതിന് പിന്നിൽ ഉദ്ദേശമുണ്ട്, മുഖ്യമന്ത്രിക്കെതിരെ എം വി ഗോവിന്ദൻ


തിരുവനന്തപുരം: മുഖ്യമന്ത്രി വി ഡി സതീശന്റെ വിമാനയാത്രയിൽ ചോദ്യങ്ങളുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. ദുരന്തബാധിതരെ കാണാൻ പോയ യാത്രയുടെ സ്പോൺസർ ആരാണ് എന്നാണ് എം വി ഗോവിന്ദന്റെ ചോദ്യം. കേരളത്തിലെ സർക്കാർ ഒരു സ്പോൺസർ സർക്കാരും മുഖ്യമന്ത്രി സ്പോൺസർ മുഖ്യമന്ത്രിയുമായി അധപതിച്ചുവെന്നും സിപിഎം സംസ്ഥാന സെക്രട്ടറി തുറന്നടിച്ചു. മംഗലാപുരം യാത്രയുടെയും മലപ്പുറം യാത്രയുടെയും സ്പോൺസർ ആരാണെന്ന് പറയാൻ വെല്ലുവിളിക്കുന്നുവെന്നും സൗജന്യം പറ്റുന്നതിന് പിന്നിൽ ഉദ്ദേശമുണ്ടെന്നും എം വി ഗോവിന്ദൻ പറഞ്ഞു. കെ.എം.ഷാജിയുടെ യാത്ര വഴിക്കു നിൽക്കുന്ന വണ്ടിയിലാണുള്ളതെങ്കിൽ ടൂറിസ്റ്റ് വകുപ്പ് പിരിച്ചു വിടണമെന്നും എം വി ഗോവിന്ദൻ ആവശ്യപ്പെട്ടു. പകപോക്കലിന്റെ പുതിയ തലമാണ് പിണറായിക്കും റിയാസിനുമെതിരായ കേസെന്നും എം വി ഗോവിന്ദൻ പറഞ്ഞു. എഫ്ഐആർ പോലും ഇടാൻ യോഗ്യതയില്ലാത്ത കേസിൽ കെജരിവാളിനെ മാസങ്ങളോളം ജയിലിലടച്ച ഏജൻസിയാണ് ഇഡി. കരുവന്നൂരിൽ യഥാർഥ പ്രതികളെ മാപ്പുസാക്ഷികളാക്കി സിപിഎം നേതാക്കളെ പ്രതികളാക്കി. ഒരു തെളിവുമില്ലാതെ സിപിഎം നേതാക്കളെ പ്രതിയാക്കുകയാണ് ഇഡി ചെയ്തത്.

കൊടകര കേസിൽ ഇഡിയുടെ അന്വേഷണമില്ല. ചെന്നിത്തലയും കുഞ്ഞാലിക്കുട്ടിയും പണം വാങ്ങിയത് സമ്മതിച്ചു.കള്ളപ്പണത്തിന്റെ പട്ടികയിലല്ലേ അത് വരുന്നത്.അവർക്കു കേസില്ല. കർത്തയെ ഭീഷണിപ്പെടുത്തി ബലമായി ഒപ്പിടുവിക്കുകയായിരുന്നു എന്ന് ഇപ്പോൾ പുറത്തു വന്നു. അതിൽ ഹവാലയില്ല, റെഡ്ബുക്കുമില്ല. പേപ്പറിൽ എഴുതിയത് തെളിവല്ല എന്ന് സുപ്രീം കോടതി പറഞ്ഞിട്ടുണ്ടെന്നും സിപിഎം സംസ്ഥാന സെക്രട്ടറി പറഞ്ഞു. 3 കോടി മുഖ്യമന്ത്രിയുടെ മകൾ കൈക്കൂലി വാങ്ങുന്നത് അപമാനമല്ലേ എന്ന് പറഞ്ഞപ്പോൾ 20 കോടിയാക്കി. സിപിഎമ്മിനെ തകർക്കാനുള്ള നീക്കത്തെ നേരിടും.ഓലപ്പാമ്പു കാട്ടി പേടിപ്പിക്കണ്ട. സതീശൻ തെറ്റായ നിലപാടിന് സതീശൻ കൂട്ടുനിൽക്കുന്നു. മോദി - ഇഡി - വിഡി കൂട്ടുകെട്ടാണ് സംസ്ഥാനത്ത് നടക്കുന്നതെന്നും എം വി ഗോവിന്ദൻ പറഞ്ഞു.

Post a Comment

أحدث أقدم
Join Our Whats App Group