Join News @ Iritty Whats App Group

സംസ്ഥാന സ്കൂൾ കായികമേളയുടെ വേദി കണ്ണൂരിൽ നിന്ന് കോഴിക്കോട്ടേക്ക് മാറ്റി;വേദി മാറ്റം സൗകര്യങ്ങൾ കുറവായതിനാൽ : കായിക മന്ത്രി

സംസ്ഥാന സ്കൂൾ കായികമേളയുടെ വേദി കണ്ണൂരിൽ നിന്ന് കോഴിക്കോട്ടേക്ക് മാറ്റി;വേദി മാറ്റം സൗകര്യങ്ങൾ കുറവായതിനാൽ : കായിക മന്ത്രി


സംസ്ഥാന സ്കൂൾ കായികമേളയുടെ വേദി കണ്ണൂരിൽ നിന്ന് കോഴിക്കോട്ടേക്ക് മാറ്റിയ സംഭവത്തിൽ വിശദീകരണവുമായി കായിക മന്ത്രി ഒ.ജെ. ജനീഷ് . കണ്ണൂരിൽ ആവശ്യമായ സൗകര്യങ്ങൾ ലഭ്യമല്ലാത്തതിനാലാണ് മേള കോഴിക്കോട്ടേക്ക് മാറ്റിയതെന്നും, കോഴിക്കോട്ട് കൂടുതൽ സൗകര്യങ്ങൾ ഉള്ളതുകൊണ്ടാണ് ഈ തീരുമാനമെടുത്തതെന്നും മന്ത്രി വ്യക്തമാക്കി. കണ്ണൂർ ജില്ലയെ ബോധപൂർവ്വം ഒഴിവാക്കിയതാണെന്ന ആരോപണം അദ്ദേഹം തള്ളി. ഒരു സർക്കാർ എടുത്ത തീരുമാനം മറ്റൊരു സർക്കാർ മാറ്റാൻ പാടില്ല എന്നില്ലെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

അതേസമയം, കായികമേളയുടെ വേദി മാറ്റിയത് അറിഞ്ഞില്ലെന്നായിരുന്നു വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീന്റെ പ്രതികരണം. കണ്ണൂരിനെ ഒഴിവാക്കിയതുമായി ബന്ധപ്പെട്ട് ഇതുവരെ ഔദ്യോഗികമായി പരാതികളൊന്നും ലഭിച്ചിട്ടില്ലെന്നും, പരാതികൾ ഉണ്ടെങ്കിൽ അടുത്ത തവണത്തെ സംസ്ഥാന സ്കൂൾ കായികമേള കണ്ണൂരിൽ നടത്തുന്ന കാര്യം പരിഗണിക്കാമെന്നും വിദ്യാഭ്യാസ മന്ത്രി വ്യക്തമാക്കി.

വിസിമാരെ വിമർശിച്ച് മന്ത്രി റോജി എം ജോൺ

2025 ഒക്ടോബറിൽ തിരുവനന്തപുരത്ത് നടന്ന കായികമേളയുടെ സമാപനച്ചടങ്ങിലാണ് അന്നത്തെ വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി അടുത്ത കായികമേള കണ്ണൂരിൽ വെച്ചായിരിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നത്. എന്നാൽ ഇതിന് വിരുദ്ധമായി, ഈ വർഷത്തെ സംസ്ഥാന സ്കൂൾ കായികമേള ഒക്ടോബർ 24 മുതൽ 29 വരെ കോഴിക്കോട് വെച്ച് നടക്കുമെന്നും ചാത്തമംഗലം എൻ.ഐ.ടി ഗ്രൗണ്ടാണ് മുഖ്യവേദിയെന്നും പൊതു വിദ്യാഭ്യാസ അഡീഷണൽ ഡയറക്ടർ ആർ.എസ് ഷിബു ഇന്നലെ വാർത്താസമ്മേളനത്തിൽ അറിയിക്കുകയായിരുന്നു

Post a Comment

أحدث أقدم
Join Our Whats App Group