സ്വച്ചത ഹി സേവ ക്യാമ്പയിൻ പ്രവർത്തനങ്ങളുടെ ഭാഗമായി ഇരിട്ടിയില്‍ ക്ലീനിംഗ് ഡ്രൈവ് സംഘടിപ്പിച്ചു
ഇരിട്ടി : നഗരസഭ ഈ മാസം മുതല്‍ ഒക്ടോബർ 17 വരെ ഒരു മാസം നീണ്ടു നില്‍ക്കുന്ന സ്വച്ചത ഹി സേവ ക്യാമ്പയിൻ പ്രവർത്തനങ്ങളുടെ ഭാഗമായി ടൂറിസ്റ്റ് കേന്ദ്രമായ എടുക്കാനും റിവർവ്യൂ പോയിന്റില്‍ ക്ലീനിംഗ് ഡ്രൈവ് സംഘടിപ്പിച്ചു മുനിസിപ്പല്‍ ചെയർപേഴ്സണ്‍ വി വിനോദ് കുമാർ ക്ലിനിംഗ് ഡ്രൈവ് ഉദ്ഘാടനം ചെയ്തു.
വൈസ് ചെയർപേഴ്സണ്‍ കെ.സോയ അദ്ധ്യക്ഷത വഹിച്ചു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സണ്‍മാരായ പി.ധനിഷ , പി.വി.ജിഷ എന്നിവർ പ്രസംഗിച്ചു. ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണ്‍ ആർ.കെ.ഷൈജു സ്വാഗതം പറഞ്ഞു.കൗണ്‍സിലർമാർക്ക് പുറമെ ഹരിത കർമ്മ സേന അംഗങ്ങള്‍, കുടുംബശ്രീ പ്രവർത്തകർ, നാട്ടുകാർ,ആരോഗ്യ വിഭാഗം ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു. സ്വച്ഛത ഹി സേവ യുടെ ഭാഗമായി മനുഷ്യച്ചങ്ങലയും സംഘടിപ്പിച്ചു.
Post a Comment