Join News @ Iritty Whats App Group

ശിവസൂര്യയുടെ തിരോധാനം: ക്രൈംബ്രാഞ്ച് അന്വേഷണത്തിന് നിര്‍ദ്ദേശം നല്‍കി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല

ശിവസൂര്യയുടെ തിരോധാനം: ക്രൈംബ്രാഞ്ച് അന്വേഷണത്തിന് നിര്‍ദ്ദേശം നല്‍കി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല 


കണ്ണൂർ: ചൊക്ലിയില്‍ നിന്ന് 17 വയസ്സുകാരനായ ശിവസൂര്യയെ കാണാതായ സംഭവത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണത്തിന് നിർദ്ദേശം നല്‍കി ക്രൈംബ്രാഞ്ച് മേധാവിയെ ഫോണില്‍ വിളിച്ച്‌ രമേശ് ചെന്നിത്തല.

കുട്ടിയെ കാണാതായി 49 ദിവസങ്ങള്‍ പിന്നിട്ടിട്ടും യാതൊരു വിവരവും ലഭിക്കാത്തതിനെ തുടർന്ന് ആക്ഷൻ കമ്മിറ്റി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.

മൊബൈല്‍ ഫോണ്‍ വീട്ടുകാർ വാങ്ങി വെച്ചതിനെ തുടർന്നുണ്ടായ മനോവിഷമത്തിലാണ് കുട്ടി വീട് വിട്ടിറങ്ങിയത്. കണ്ണൂരിലെ ഒരു സി.സി.ടി.വി കാമറയിലും കുട്ടിയുടെ ദൃശ്യങ്ങള്‍ പതിഞ്ഞിരുന്നില്ല. കാശിക്ക് പോകുന്നു എന്ന് കുറിച്ച്‌ വെച്ച്‌ ഇറങ്ങിയത് മറ്റാരുടെയെങ്കിലും പ്രേരണ കൊണ്ടാകാമെന്ന് ബന്ധു പറഞ്ഞു.

കഴിഞ്ഞ മാസം എട്ടാം തീയതിയാണ് ശിവസൂര്യയെ കാണാതാകുന്നത്. തലശ്ശേരി എ.എസ്.പിയുടെ മേല്‍നോട്ടത്തില്‍ എട്ടംഗ പ്രത്യേക അന്വേഷണ സംഘമാണ് നിലവില്‍ കേസ് അന്വേഷിക്കുന്നത്. അന്വേഷണത്തിന്റെ ഭാഗമായി കേരളത്തിന് പുറമെ വാരണാസിയില്‍ വരെ പോലീസും മലയാളി അസോസിയേഷൻ പ്രവർത്തകരും ഒരാഴ്ചയോളം തിരച്ചില്‍ നടത്തിയെങ്കിലും കുട്ടിയെക്കുറിച്ച്‌ ഒരു സൂചനയും കണ്ടെത്താനായിട്ടില്ല.

Post a Comment

Previous Post Next Post
Join Our Whats App Group