Join News @ Iritty Whats App Group

എ​സ്എ​ൻ​ഡി​പി നേ​തൃ​ത്വം സം​ഘ​പ​രി​വാ​ർ അ​നു​കൂ​ലം: അ​ണി​ക​ളി​ൽ ഭൂ​രി​പ​ക്ഷ​വും മ​തേ​ത​ര​ർ; എ​സ്എ​ൻ​ഡി​പി നേ​തൃ​ത്വ​ത്തെ വി​മ​ർ​ശി​ച്ച് പി​ണ​റാ​യി വി​ജ​യ​ൻ

എ​സ്എ​ൻ​ഡി​പി നേ​തൃ​ത്വം സം​ഘ​പ​രി​വാ​ർ അ​നു​കൂ​ലം: അ​ണി​ക​ളി​ൽ ഭൂ​രി​പ​ക്ഷ​വും മ​തേ​ത​ര​ർ; എ​സ്എ​ൻ​ഡി​പി നേ​തൃ​ത്വ​ത്തെ വി​മ​ർ​ശി​ച്ച് പി​ണ​റാ​യി വി​ജ​യ​ൻ


ആ​ല​പ്പു​ഴ: സി​പി​എം ആ​ല​പ്പു​ഴ വി​ശാ​ല ജി​ല്ലാ സ​മി​തി​യി​ൽ എ​സ്എ​ൻ​ഡി​പി സം​ഘ​ട​നാ നേ​തൃ​ത്വ​വും അ​ണി​ക​ളും ത​മ്മി​ലു​ള്ള വ്യ​ത്യാ​സം ചൂ​ണ്ടി​ക്കാ​ട്ടി പി​ണ​റാ​യി​യു​ടെ പ​രാ​മ​ർ​ശം. എ​സ്എ​ൻ​ഡി​പി യോ​ഗ നേ​തൃ​ത്വം സം​ഘ​പ​രി​വാ​ർ അ​നു​കൂ​ല നി​ല​പാ​ടാ​ണ് സ്വീ​ക​രി​ക്കു​ന്ന​തെ​ന്നും എ​ന്നാ​ൽ എ​സ്എ​ൻ​ഡി​പി അ​ണി​ക​ളി​ൽ ഭൂ​രി​പ​ക്ഷ​വും മ​തേ​ത​ര മ​ന​സു​ള്ള​വ​രാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

അ​തേ​സ​മ​യം വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​ന്‍റെ പേ​ര് നേ​രി​ട്ട് പ​റ​യാ​തെ​യാ​യി​രു​ന്നു വി​മ​ർ​ശ​നം. തെ​ര​ഞ്ഞെ​ടു​പ്പ് കാ​ല​ത്ത് വെ​ള്ളാ​പ്പ​ള്ളി​യു​ടെ പ​രാ​മ​ർ​ശം സി​പി​എ​മ്മി​നെ​തി​രെ യു​ഡി​എ​ഫ് ശ​ക്ത​മാ​യ പ്ര​ചാ​ര​ണാ​യു​ധ​മാ​ക്കി​യി​രു​ന്നു.

എ​സ്എ​ൻ​ഡി​പി നേ​തൃ​ത്വ​ത്തെ വി​മ​ർ​ശി​ക്കാ​ൻ എ​ൻ​എ​സ്എ​സ് നേ​തൃ​ത്വ​ത്തെ താ​ര​ത​മ്യ​പ്പെ​ടു​ത്തി​ക്കാ​ട്ടി​യ​തും ശ്ര​ദ്ധേ​യ​മാ​യി. എ​ൻ​എ​സ്എ​സ് നേ​തൃ​ത്വം മ​തേ​ത​ര നി​ല​പാ​ടാ​ണ് സ്വീ​ക​രി​ക്കു​ന്ന​ത്. എ​ന്നാ​ൽ അ​ണി​ക​ളി​ൽ ഭൂ​രി​പ​ക്ഷ​വും വ​ർ​ഗീ​യ ചേ​രി​യി​ൽ അ​ണി​നി​ര​ന്നു​ക​ഴി​ഞ്ഞെ​ന്നും പി​ണ​റാ​യി പ​റ​ഞ്ഞു.

എ​സ്എ​ൻ​ഡി​പി അ​ണി​ക​ളി​ലെ ഭൂ​രി​പ​ക്ഷ​ത്തെ പാ​ർ​ട്ടി​ക്കൊ​പ്പം നി​ർ​ത്താ​നു​ള്ള രാ​ഷ്ട്രീ​യ സ​ന്ദേ​ശം കൂ​ടി​യാ​ണ് ഈ ​പ​രാ​മ​ർ​ശ​ങ്ങ​ളി​ലൂ​ടെ പി​ണ​റാ​യി ന​ൽ​കി​യ​ത്. അ​തേ​സ​മ​യം ഇ​ട​തു​സ​ർ​ക്കാ​ർ സാ​ധാ​ര​ണ​ക്കാ​രി​ൽ നി​ന്ന് അ​ക​ന്നു​പോ​യ​താ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് പ​രാ​ജ​യ​ത്തി​ന് കാ​ര​ണ​മെ​ന്ന വി​മ​ർ​ശ​ന​വും ആ​ദ്യ​ദി​വ​സ​ത്തെ പ്ര​തി​നി​ധി ച​ർ​ച്ച​യി​ൽ ഉ​യ​ർ​ന്നി​രു​ന്നു. ജ​ന​ങ്ങ​ളു​മാ​യു​ള്ള ബ​ന്ധ​ത്തി​ലു​ണ്ടാ​യ അ​ക​ലം തി​രി​ച്ച​ടി​യാ​യെ​ന്നും ചി​ല പ്ര​തി​നി​ധി​ക​ൾ ചൂ​ണ്ടി​ക്കാ​ട്ടി.

എ​ന്നാ​ൽ പാ​ർ​ട്ടി നേ​തൃ​ത്വ​ത്തി​നെ​തി​രെ കാ​ര്യ​മാ​യ വി​മ​ർ​ശ​ന​ങ്ങ​ൾ ഉ​യ​ർ​ന്നി​ല്ല. ച​ർ​ച്ച​യി​ൽ പ​ങ്കെ​ടു​ത്ത പ്ര​തി​നി​ധി​ക​ളി​ൽ ഒ​രാ​ൾ പോ​ലും പി​ണ​റാ​യി വി​ജ​യ​ന്‍റെ​യോ എം.​വി. ഗോ​വി​ന്ദ​ന്‍റെ​യോ പേ​ര് എ​ടു​ത്തു​പ​റ​ഞ്ഞ് വി​മ​ർ​ശ​നം ഉ​ന്ന​യി​ച്ചി​ല്ല. സം​ഘ​ട​നാ വീ​ഴ്ച​ക​ളെ​ക്കു​റി​ച്ച് സം​സാ​രി​ച്ച​വ​രും എം.​വി. ഗോ​വി​ന്ദ​നെ നേ​രി​ട്ട് വി​മ​ർ​ശി​ച്ചി​ല്ല.

Post a Comment

Previous Post Next Post
Join Our Whats App Group