ഇരിട്ടി സബ്ജില്ലാ ശാസ്ത്രോത്സവം;ഹയർ സെക്കൻഡറി വിഭാഗം എടൂരും ഹൈസ്കൂൾ വിഭാഗം പേരാവൂരും ഓവറോൾ ചാമ്പ്യന്മാർ
ഇരിട്ടി : മൂന്ന് ദിവസമായി അങ്ങാടിക്കടവ് സേക്രട്ട് ഹാർട്ട് സ്കൂളിൽ നടന്നുവന്ന ഇരിട്ടി സബ്ജില്ലാ ശാസ്ത്രോത്സവം ശനിയാഴ്ച സമാപിച്ചു. സമാപന സമ്മേളനം വൈദ്യുതി വകുപ്പ് മന്ത്രി സണ്ണി ജോസഫ് ഉദ്ഘാടനം ചെയ്തു. അയ്യൻകുന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് മിനി വിശ്വനാഥൻ അധ്യക്ഷത വഹിച്ചു. ഹയർ സെക്കൻഡറി വിഭാഗത്തിൽ എടൂർ സെന്റ് മേരീസും, ഹൈസ്കൂൾ വിഭാഗത്തിൽ സെന്റ് ജോസഫസ് പേരാവൂരും, യുപി വിഭാഗത്തിൽ സെന്റ് സെബാസ്റ്റ്യൻ വീർപ്പാട് ( വെളിമാനവും ), എൽപി വിഭാഗത്തിൽ വെളിയബ്ര സ്കൂളും ഓവർ ഓൾ ചാമ്പ്യന്മാരായി. ജില്ലാപഞ്ചായത്ത് അംഗങ്ങളായ ജെയ്‌സൺ കാരക്കാട്ട്, ബേബി തോലാനി, നവ്യ സുരേഷ്, സ്കൂൾ മാനേജർ ഫാ. ബോബൻ ജെയിംസ് റാത്തപ്പള്ളിൽ, ഇരിട്ടി മുൻസിപ്പൽ ചെയർമാൻ വി. വിനോദ് കുമാർ, പഞ്ചായത്ത് പ്രസിഡന്റുമാരായ വി. ശോഭ, അഡ്വ. എം. വിനോദ്‌കുമാർ, മുരളീധരൻ കൈതേരി, ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് അംഗം അഡ്വ. ജെയ്ൻസ് ടി. മാത്യു, അയ്യൻകുന്ന് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ മേരി റെജി, അയ്യൻകുന്ന് ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ഷിബോ അഗസ്‌റ്റിൻ, റീന ബോബി, എം. രാജേഷ്, അനീഷ് കെ. പോൾ, ബിജു ജോസഫ്, എഇ ഒ ലിന്റു കുര്യൻ, ഡോൺ ബോസ്കോ കോളേജ് അങ്ങാടിക്കടവ് പ്രിൻസിപ്പാൾ ഫാ. ഡോ: ബോബി ജോൺ, സ്കൂൾ മുഖ്യ അധ്യാപകൻ എബി മാത്യു, എസ്എസ്കെ ജില്ലാ പ്രോഗ്രാം ഓഫീസർ ടി.വി. ഷാജി, പിടിഎ പ്രസിഡൻ്റ് സോയി സെബാസ്റ്റ്യൻ, എംപിടിഎ വൈസ് പ്രസിഡൻ്റ് സീമ സനോജ്, വി.ബി. രാജലക്ഷ്മി, എം.വി. മാത്യു, മാത്യു ജോസഫ്, എം.എം. ബെന്നി, ജാൻസൺ ജോസഫ്, എം. തനൂജ്, മിഷേൽ തെരേസ റെനീഷ്, മനോജ് സി. ജോസ് എന്നിവർ പ്രസംഗിച്ചു .
إرسال تعليق