Join News @ Iritty Whats App Group

വിവാഹസദ്യ തട്ടിപ്പ് ; ഉദയം കാറ്ററിംഗ് സ്ഥാപന ഉടമ വിഷ്ണു മോഹൻ കസ്റ്റഡിയില്‍

വിവാഹസദ്യ തട്ടിപ്പ് ; ഉദയം കാറ്ററിംഗ് സ്ഥാപന ഉടമ വിഷ്ണു മോഹൻ കസ്റ്റഡിയില്‍


ല്യാണത്തിന് ബുക്ക്‌ ചെയ്ത‌ ഭക്ഷണം എത്തിക്കാതെ തട്ടിപ്പ് നടത്തിയ പരാതിയില്‍ കാറ്ററിംഗ് ഉടമ പൊലീസ് കസ്റ്റഡിയില്‍.


കാഞ്ഞിരപ്പള്ളി ഉദയം കാറ്ററിംഗ് ഈവന്റ്സ് ഉടമ വിഷ്ണു മോഹൻ ആണ് പിടിയിലായത്. മൂന്ന് കല്യാണങ്ങള്‍ക്ക് ഭക്ഷണം എത്തിക്കാമെന്ന് പറഞ്ഞ് പണം വാങ്ങി കാറ്ററിങ്ങ് സർവീസുകാർ മുങ്ങിയതായിട്ടാണ് പരാതി. മുണ്ടക്കയത്തും കഞ്ഞിക്കുഴിയിലും എറണാകുളത്തും ഉള്ള മൂന്ന് കല്യാണങ്ങള്‍ക്കാണ് ഭക്ഷണം മുടങ്ങിയത്. സംഭവത്തില്‍ പൊലീസ് അന്വേഷണം തുടങ്ങിയിരുന്നു. മൂന്ന് കല്യാണങ്ങള്‍ക്കും ഭക്ഷണം എത്തിക്കാമെന്ന് ഏറ്റിരുന്നത് ഉദയം കാറ്ററിങ്ങ് സർവീസ് ആയിരുന്നു. കല്യാണ ചടങ്ങുകള്‍ കഴിഞ്ഞിട്ടും ഭക്ഷണം എത്താതിരുന്നതോടെയാണ് കബളിപ്പിക്കപ്പെട്ട വിവരം വീട്ടുകാർ അറിഞ്ഞത്. തുടർന്ന് മറ്റ് ഹോട്ടലുകളില്‍ നിന്ന് ഭക്ഷണം എത്തിച്ചാണ് കല്യാണത്തിന് വന്ന അതിഥികള്‍ക്ക് കൊടുത്തത്.

Post a Comment

Previous Post Next Post
Join Our Whats App Group