ആഭ്യന്തരമന്ത്രിയെ ആദരിക്കുന്ന പരിപാടി വൻ വിജയമാക്കാൻ പേരാവൂർ മണ്ഡലം വനിതാ വിംഗ്കൺവെൻഷൻ
ഇരിട്ടി: ലഹരിക്കെതിരെയുള്ള പോരാട്ടത്തിന്റെ ഭാഗമായി 'ഓപ്പറേഷൻ തൂഫാൻ' പദ്ധതി വിജയകരമായി നടപ്പിലാക്കിയ ബഹുമാനപ്പെട്ട ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയെ ആദരിക്കുന്ന പരിപാടി വൻ വിജയമാക്കാൻ ലഹരി നിർമ്മാർജന സമിതി പേരാവൂർ മണ്ഡലം വനിതാ വിംഗ് കൺവെൻഷൻ തീരുമാനിച്ചു. ലഹരി നിർമ്മാർജന സമിതി സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ സെപ്റ്റംബർ 30-ന് വൈകുന്നേരം 3 മണിക്ക് തിരുവനന്തപുരം അയ്യങ്കാളി (വി.ജെ.ടി) ഹാളിൽ വെച്ചാണ് ആദരവ് സമ്മേളനവും ഉപഹാര സമർപ്പണവും നടക്കുന്നത്.
ഇരിട്ടി സി.എച്ച് സൗധത്തിൽ ചേർന്ന വനിതാ വിംഗ് കൺവെൻഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് ഉമർ വിളക്കോട് ഉദ്ഘാടനം ചെയ്തു. വനിതാ വിംഗ് മണ്ഡലം പ്രസിഡന്റ് സൈഫുന്നിസ്സ എൻ.കെ. അധ്യക്ഷത വഹിച്ചു. എക്സൈസ് പ്രിവന്റീവ് ഓഫീസർ പി.കെ. സജേഷ് 'തൂഫാൻ' ലഹരിവിരുദ്ധ ബോധവൽക്കരണ ക്ലാസ് എടുത്തു. യോഗത്തിൽ പുതുതായി തെരഞ്ഞെടുത്ത കമ്മിറ്റിക്ക് അംഗീകാരം നൽകി.
തറാൽ ഈസ, അഷ്റഫ് പാലപ്പുഴ, നാസർ കേളോത്ത്, വി.പി. റഷീദ്, സലാം പാണബ്രോൻ, വനിതാ വിംഗ് ജില്ലാ ജനറൽ സെക്രട്ടറി ഷഹീറ ധർമ്മടം, ജില്ലാ ട്രഷറർ മൈമൂനത്ത് മാക്കടവ്, ആയിഷ സഫ്രി, ഖദീജ പി.കെ., സൗദ പി.വി., സജീറ, സജിത, റജീന സിറാജ്, ബുഷ്റ, റജിലത്ത്, സമീറ, റഹീന എന്നിവർ സംസാരിച്ചു.
إرسال تعليق