ജന്തർമന്തറിൽ മുസ്ലിം വിദ്യാർഥി സംഘടനകളുടെ പ്രതിഷേധം
ദില്ലി: ജന്തർമന്തറിലേക്ക് വിവിധ മുസ്ലിം സംഘടകളുടെയും മുസ്ലിം വിദ്യാർത്ഥി സംഘടനകളുടെയും നേതൃത്വത്തിൽ പ്രതിഷേധം. വഖഫ് ബോർഡ് സംരക്ഷിക്കണമെന്നും പള്ളികൾ പൊളിക്കുന്നത് നിർത്തണമെന്നും ആവശ്യപ്പെട്ടാണ് പ്രതിഷേധം. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനെതിരെയും, പള്ളികൾ പൊളിക്കുന്നതും എസ്ഐആർ, ദളിത്, മൈനോറിറ്റി വിഭാഗങ്ങൾക്കെതിരായ നടപടികളിലും പ്രതിഷേധമുയർന്നു. നിരവധി വിദ്യാർഥികളും പ്രതിഷേധത്തിൽ പങ്കെടുത്തു. വിദ്യാർഥികളെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. അതേസമയം, ഒക്ടോബർ രണ്ടിലെ പൗരാവകാശ സംഘടനകളുടെ പ്രതിഷേധത്തിന്റെ പോസ്റ്റർ പുറത്തിറക്കി ജന്തർമന്തർ 2.0 എന്ന പോസ്റ്ററാണ് പുറത്തിറക്കിയത്.
Post a Comment