Join News @ Iritty Whats App Group

മൂവാറ്റുപുഴയിൽ ലിഫ്റ്റ് തകർന്നുവീണ് 19കാരന് ദാരുണാന്ത്യം, അപകടമുണ്ടായത് സ്റ്റേഷനറിക്കടയുടെ ​ഗോ​‍‍ഡൗണിൽ

മൂവാറ്റുപുഴയിൽ ലിഫ്റ്റ് തകർന്നുവീണ് 19കാരന് ദാരുണാന്ത്യം, അപകടമുണ്ടായത് സ്റ്റേഷനറിക്കടയുടെ ​ഗോ​‍‍ഡൗണിൽ


മൂവാറ്റുപുഴ: മൂവാറ്റുപുഴ വെള്ളൂർക്കുന്നത്ത് ലിഫ്റ്റ് തകർന്നുവീണ് 19കാരന് ദാരുണാന്ത്യം. പെരിങ്ങഴ സ്വദേശിയായ അക്ഷയ് കൃഷ്ണനാണ് മരിച്ചത്. സ്റ്റേഷനറി കടയുടെ ​ഗോഡൗണിലാണ് അപകടമുണ്ടായത്. ​ഗോഡൗണിലേക്ക് സാധനങ്ങൾ എടുക്കാൻ വേണ്ടി അക്ഷയ് പോയതാണ്. പുതിയതായി നിർമിച്ച കെട്ടിടമാണ്. ലിഫ്റ്റ് ഉൾപ്പെടെ പുതിയതാണ്. മൂന്നാം നിലയിൽ നിന്ന് സാധനങ്ങൾ എടുത്ത് താഴേയ്ക്ക് വരാൻ ശ്രമിക്കുന്നതിനിടെയാണ് ലിഫ്റ്റ് തകർന്ന് അക്ഷയ് താഴേയ്ക്ക് പതിച്ചത്. വളരെ നേരം കഴിഞ്ഞാണ് കടയുടമ ഉൾപ്പെടെയുള്ളവർ സ്ഥലത്തെത്തുന്നത്. അപ്പോഴാണ് അക്ഷയ് ​ഗുരുതരമായി പരിക്കേറ്റ് കിടക്കുന്നത് കണ്ടത്. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. സംഭവത്തിൽ കേസെടുത്ത് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കെട്ടിടനിർമാണത്തിലോ ലിഫ്റ്റ് സ്ഥാപിച്ചതിലോ സുരക്ഷ വീഴ്ച ഉണ്ടായിട്ടുണ്ടോ എന്ന കാര്യം പരിശോധിക്കും.

Post a Comment

Previous Post Next Post
Join Our Whats App Group