Join News @ Iritty Whats App Group

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം ഉണ്ടായേക്കുമെന്ന് കെഎസ്ഇബി; 6നും 12.45നും ഇടയിൽ നിയന്ത്രം

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം ഉണ്ടായേക്കുമെന്ന് കെഎസ്ഇബി; 6നും 12.45നും ഇടയിൽ നിയന്ത്രം


ഇന്നും സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം ഉണ്ടായേക്കുമെന്ന് കെഎസ്ഇബിയുടെ സന്ദേശം. വൈകിട്ട് ആറുമുതൽ രാത്രി 12.45 വരെയാണ് വൈദ്യുതി മുടങ്ങാൻ സാധ്യത. വൈകിട്ട് 7.30നും 8നും ഇടയിലും രാത്രി 10.55നും 11.20നും ഇടയിലും ഭാഗികമായി വൈദ്യുതി മുടങ്ങിയേക്കുമെന്നാണ് അറിയിപ്പ്. ഇന്നലെ റിയൽ ടൈം മാർക്കറ്റിൽ നിന്ന് വൈദ്യുതി ലഭിച്ചതിനാൽ നിയന്ത്രണം ഏർപ്പെടുത്തിയിരുന്നില്ല.

വൈദ്യുതി പ്രതിസന്ധി പരിഹരിക്കാൻ ലഭ്യമായ എല്ലാ മാർഗങ്ങളിലൂടെയും വൈദ്യുതി വാങ്ങാനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് മന്ത്രി സണ്ണി ജോസഫ് പറഞ്ഞു. വില കൂടിയാലും വൈദ്യുതി വാങ്ങി പ്രതിസന്ധി പരിഹരിക്കാനാണ് തീരുമാനം. ഇന്നലെ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിൽ വിഷയം ഗൗരവമായി ചർച്ച ചെയ്തു. എൻടിപിസിയിൽ നിന്ന് വൈദ്യുതി വാങ്ങാനും ശ്രമം തുടരുകയാണ്.

ഉയർന്ന വിലയ്ക്ക് വൈദ്യുതി വാങ്ങുന്നത് സംസ്ഥാനത്ത് നിരക്ക് വർധനയ്ക്ക് കാരണമാകാമെന്നും മന്ത്രി സൂചിപ്പിച്ചു. എൻടിപിസിയിൽ നിന്ന് യൂണിറ്റിന് 30 രൂപ നിരക്കിൽ വൈദ്യുതി വാങ്ങുന്നത് സർക്കാരിന് അധിക സാമ്പത്തിക ബാധ്യതയുണ്ടാക്കും. ഈ ബാധ്യത പൂർണമായും ജനങ്ങളിലേക്ക് എത്തില്ലെന്ന് പറയാനാകില്ലെന്നും മന്ത്രി വ്യക്തമാക്കി. അടിയന്തര സാഹചര്യത്തിൽ ആവശ്യമായ വൈദ്യുതി ഉറപ്പാക്കുകയാണ് നിലവിലെ ലക്ഷ്യമെന്നും ഇക്കാര്യം വൈദ്യുതി റെഗുലേറ്ററി കമ്മീഷനെ ബോധ്യപ്പെടുത്തുമെന്നും സണ്ണി ജോസഫ് പറഞ്ഞു.

Post a Comment

أحدث أقدم
Join Our Whats App Group