Join News @ Iritty Whats App Group

കണ്ണൂര്‍ ജില്ലയിലെ രണ്ട് വാര്‍ഡുകളില്‍ ഉപതെരഞ്ഞെടുപ്പ് 28ന്; 10 വരെ നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിക്കാം

കണ്ണൂര്‍ ജില്ലയിലെ രണ്ട് വാര്‍ഡുകളില്‍ ഉപതെരഞ്ഞെടുപ്പ് 28ന്; 10 വരെ നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിക്കാം


ണ്ണൂർ : മട്ടന്നൂർ മുനിസിപ്പാലിറ്റിയിലെ ഉരുവച്ചാല്‍ (പതിനേഴാം വാർഡ്), പെരളശ്ശേരി ഗ്രാമപഞ്ചായത്തിലെ ബാവോഡ് ഈസ്റ്റ് (ആറാം വാർഡ്) എന്നിവിടങ്ങളിലെ ഉപതെരഞ്ഞെടുപ്പ് സെപ്റ്റംബർ 28ന് നടക്കും.

സെപ്റ്റംബർ 10 വരെ നാമനിർദ്ദേശപത്രിക സമർപ്പിക്കാം. 11 നാണ് സൂക്ഷ്മപരിശോധന. സ്ഥാനാർത്ഥിത്വം പിൻവലിക്കാനുള്ള അവസാന തീയതി 14 ആണ്. 28ന് രാവിലെ ഏഴു മുതല്‍ വൈകിട്ട് ആറു മണി വരെയാണ് വോട്ടെടുപ്പ്. വോട്ടെണ്ണല്‍ 29ന് രാവിലെ 10 മണിക്ക് ആരംഭിക്കും.

ആഗസ്റ്റ് 19ന് പ്രസിദ്ധീകരിച്ച പുതുക്കിയ വോട്ടർപട്ടിക അടിസ്ഥാനമാക്കിയാണ് ഉപതിരഞ്ഞെടുപ്പ് നടക്കുക. പട്ടിക അതത് തദ്ദേശസ്ഥാപനങ്ങളിലും വില്ലേജ്, താലൂക്ക് ഓഫീസുകളിലും സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്‌സൈറ്റിലും (sec.kerala.gov.in) ലഭ്യമാണ്.

പെരളശ്ശേരി ഗ്രാമപഞ്ചായത്തില്‍ മുഴുവൻ വാർഡുകളിലും മട്ടന്നൂർ മുൻസിപ്പാലിറ്റിയില്‍ വാർഡ് 17 ഉരുവച്ചാലിലും പെരുമാറ്റച്ചട്ടം ഇതിനകം നിലവില്‍വന്നു. വോട്ടെടുപ്പ്, വോട്ടെണ്ണല്‍ ഉദ്യോസ്ഥർക്കുള്ള പരിശീലനം 23ന് രാവിലെ 10 മണിക്കും ഇ.വി.എം കമ്മീഷനിംഗ് പരിശീലനം ഉച്ചയ്ക്ക് 2 മണിക്കും കണ്ണൂർ കലക്‌ട്രേറ്റ് കോണ്‍ഫറൻസ് ഹാളില്‍ നടക്കും.

തെരഞ്ഞെടുപ്പ് നടപടിക്രമങ്ങള്‍ സമയബന്ധിതമായി പൂർത്തിയാക്കാൻ ജില്ലാ കലക്ടർ പി വിഷ്ണുരാജ് ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നല്‍കി. ജില്ലാ കലക്ടറുടെ ചേംബറില്‍ ചേർന്ന യോഗത്തില്‍ വരണാധികാരികള്‍, ഉപവരണാധികാരികള്‍, തദ്ദേശ സ്ഥാപന സെക്രട്ടറിമാർ, പോലിസ് ഉദ്യോഗസ്ഥർ, രാഷ്ട്രീയ പാർട്ടി പ്രതിനിധികള്‍ തുടങ്ങിയവർ സംബന്ധിച്ചു.

Post a Comment

أحدث أقدم
Join Our Whats App Group