Join News @ Iritty Whats App Group

യുഎൻ സർവകലാശാല കേരളത്തിലേക്ക്; കൊച്ചിയിൽ ക്യാംപസ്, 2027ൽ പ്രവർത്തനം തുടങ്ങാൻ നീക്കം

യുഎൻ സർവകലാശാല കേരളത്തിലേക്ക്; കൊച്ചിയിൽ ക്യാംപസ്, 2027ൽ പ്രവർത്തനം തുടങ്ങാൻ നീക്കം


യുഎൻ സർവകലാശാലയുടെ ക്യാംപസ് കേരളത്തിൽ ആരംഭിക്കാൻ നീക്കം. കൊച്ചി ആസ്ഥാനമായി ക്യാംപസ് തുടങ്ങുന്നതിന് സംസ്ഥാന സർക്കാരിനെ യുഎൻ സർവകലാശാല താൽപര്യം അറിയിച്ചതായാണ് വിവരം. കുസാറ്റ്, ന്യൂവാൽസ്, സി.ഡി.എസ് എന്നിവയുമായി സഹകരിച്ചായിരിക്കും ക്യാംപസിന്റെ പ്രവർത്തനം. ഈ സ്ഥാപനങ്ങളുമായി ചേർന്ന് സംയുക്ത സർട്ടിഫിക്കറ്റുകൾ നൽകാനും പദ്ധതിയുണ്ട്.

ബിരുദാനന്തര ബിരുദ, ഡോക്ടറൽ കോഴ്‌സുകൾ ക്യാംപസിൽ ആരംഭിക്കാനാണ് ആലോചന. 2027ൽ പ്രവർത്തനം തുടങ്ങാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. പദ്ധതിയുമായി ബന്ധപ്പെട്ട് സർക്കാരും സർവകലാശാല അധികൃതരും തമ്മിലുള്ള കൂടിയാലോചനകൾ ആരംഭിച്ചിട്ടുണ്ട്.

ജപ്പാനിലെ ടോക്യോയാണ് യുഎൻ സർവകലാശാലയുടെ ആസ്ഥാനം. 1975ൽ പ്രവർത്തനം ആരംഭിച്ച സർവകലാശാലയ്ക്ക് നിലവിൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി 13 ക്യാംപസുകളുണ്ട്. ആഗോളതലത്തിലെ വിവിധ പ്രശ്‌നങ്ങളിൽ ഗവേഷണവും പഠനവും നടത്തുകയാണ് സർവകലാശാലയുടെ പ്രധാന ലക്ഷ്യം. കേരളത്തിൽ ക്യാംപസ് ആരംഭിക്കുന്നത് വിദ്യാർഥികൾക്ക് കൂടുതൽ അവസരങ്ങൾ നൽകുമെന്നാണ് പ്രതീക്ഷ.

Post a Comment

أحدث أقدم
Join Our Whats App Group