വിജയ്‌യെ കാണാൻ മണിക്കൂറുകൾ കാത്തുനിന്നു; മധുരയിൽ ചൂടും തിരക്കും, 15ഓളം പേർ കുഴഞ്ഞുവീണു
തമിഴ്‌നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ്‌യുടെ മധുര സന്ദർശനത്തിനിടെ വൻ തിരക്കിനെ തുടർന്ന് 15ഓളം പേർ കുഴഞ്ഞുവീണു. മുഖ്യമന്ത്രി പങ്കെടുക്കുന്ന പരിപാടിയിൽ പങ്കെടുക്കാനും നേരിൽ കാണാനുമായി മണിക്കൂറുകളോളം കാത്തുനിന്ന സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ളവരാണ് ചൂടും തിരക്കും കാരണം കുഴഞ്ഞുവീണത്.
മധുര രാജാജി ആശുപത്രി, ഗാന്ധി മ്യൂസിയം എന്നിവിടങ്ങളിൽ കാത്തുനിന്നവരിലാണ് നിരവധി പേർക്ക് ദേഹാസ്വാസ്ഥ്യമുണ്ടായത്. പത്തിലധികം പേർ ബോധരഹിതരായതായാണ് റിപ്പോർട്ട്. സുരക്ഷാ ഉദ്യോഗസ്ഥരും വോളന്റിയർമാരും ചേർന്ന് ഇവരെ സമീപത്തെ ആശുപത്രികളിലേക്ക് മാറ്റി പ്രാഥമിക ചികിത്സ നൽകി. ചിലരെ ആംബുലൻസുകളിലും ആശുപത്രിയിലെത്തിച്ചു.
ഗാന്ധി മ്യൂസിയത്തിന്റെ ഉദ്ഘാടനത്തിനായാണ് വിജയ് മധുരയിലെത്തിയത്. അദ്ദേഹത്തെ കാണാനായി വലിയ ജനക്കൂട്ടമാണ് വിവിധയിടങ്ങളിൽ തടിച്ചുകൂടിയത്. പനഗൽ റോഡിൽ റോഡിന്റെ ഇരുവശത്തും മുളയും ഇരുമ്പും ഉപയോഗിച്ച് വേലികൾ സ്ഥാപിച്ചാണ് ജനങ്ങളെ നിയന്ത്രിച്ചത്.
കത്തുന്ന വെയിലിൽ കുടിവെള്ളം പോലും ലഭ്യമാകാതെ ഏകദേശം മൂന്ന് മണിക്കൂറോളം കാത്തുനിൽക്കേണ്ടിവന്നതായി റിപ്പോർട്ടുകളുണ്ട്. കടുത്ത ചൂടും വലിയ ജനത്തിരക്കും കൂടിയായതോടെയാണ് നിരവധി പേർക്ക് ദേഹാസ്വാസ്ഥ്യമുണ്ടായതെന്നാണ് റിപ്പോർട്ട്
إرسال تعليق