Join News @ Iritty Whats App Group

കനത്ത മഴ: കണ്ണൂര്‍ പറശ്ശിനിക്കടവ്-വളപട്ടണം മേഖലയില്‍ ബോട്ട് സര്‍വീസ് നിര്‍ത്തിവെച്ചു

കനത്ത മഴ: കണ്ണൂര്‍ പറശ്ശിനിക്കടവ്-വളപട്ടണം മേഖലയില്‍ ബോട്ട് സര്‍വീസ് നിര്‍ത്തിവെച്ചു


നത്ത മഴയെ തുടർന്ന് കണ്ണൂർ പറശ്ശിനിക്കടവ് - വളപട്ടണം മേഖലയില്‍ ഓഗസ്റ്റ് 2 ഞായറാഴ്ച ബോട്ട് സർവീസ് ഉണ്ടായിരിക്കില്ലെന്ന് സംസ്ഥാന ജലഗതാഗത വകുപ്പ് അറിയിച്ചു.

പറശ്ശിനിക്കടവ് ബോട്ട് ടെർമിനലില്‍ വെള്ളം കയറിയതും പുഴയില്‍ ശക്തമായ ഒഴുക്കുള്ളതുമാണ് സർവീസ് നിർത്തിവെക്കാൻ കാരണം. കൂടാതെ പുഴയിലൂടെ വലിയ മരത്തടികളടക്കം ഒഴുകിവരുന്നതിനാല്‍ ബോട്ടുകള്‍ക്ക് കേടുപാടുകള്‍ സംഭവിക്കാൻ സാധ്യതയുള്ളതിനാലാണ് യാത്രക്കാരുടെ സുരക്ഷ മുൻനിർത്തി സർവീസുകള്‍ റദ്ദാക്കിയത്.

അതേസമയം, മാട്ടൂല്‍ - അഴീക്കല്‍ ഫെറി സർവീസ് തടസ്സമില്ലാതെ സാധാരണ പോലെ സർവീസ് നടത്തുമെന്ന് പറശ്ശിനിക്കടവ്, അഴീക്കല്‍ സ്റ്റേഷൻ മാസ്റ്റർമാർ അറിയിച്ചിട്ടുണ്ട്.

Post a Comment

أحدث أقدم
Join Our Whats App Group