Join News @ Iritty Whats App Group

വയനാട് ലക്കിടിയിൽ ശനിയാഴ്ച പെയ്തത് അതിതീവ്രമഴ; ഞായറാഴ്ച മഴയ്ക്ക് നേരിയ ശമനം, യാത്രാ നിയന്ത്രണങ്ങൾ തുടരുന്നു

വയനാട് ലക്കിടിയിൽ ശനിയാഴ്ച പെയ്തത് അതിതീവ്രമഴ; ഞായറാഴ്ച മഴയ്ക്ക് നേരിയ ശമനം, യാത്രാ നിയന്ത്രണങ്ങൾ തുടരുന്നു


കല്പറ്റ: ശനിയാഴ്ച വയനാട് ലക്കിടിയിൽ രേഖപ്പെടുത്തിയത് അതിതീവ്രമഴ. കഴിഞ്ഞദിവസം മാത്രം ലക്കിടിയിൽ പെയ്തിറങ്ങിയത് 279 എംഎം മഴയാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഏറ്റവുമധികം മഴ പെയ്തതും ലക്കിടിയിലാണ്.

അതേസമയം, ഞായറാഴ്ച വയനാട്ടിൽ മഴയ്ക്ക് നേരിയ ശമനമുണ്ട്. ജില്ലയിൽ ഞായറാഴ്ച ഓറഞ്ച് അലർട്ടാണ്. ഞായറാഴ്ച ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു. ട്യൂഷൻ സെന്ററുകൾ, മതപഠന ക്ലാസുകൾ, സ്പെഷ്യൽ ക്ലാസുകൾ തുടങ്ങിയവയ്ക്കെല്ലാം അവധി ബാധകമാണ്. ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്കൂളുകൾക്കും കോളേജുകൾക്കും തിങ്കളാഴ്ച മുതൽ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ അവധിയായിരിക്കുമെന്നും കളക്ടർ അറിയിച്ചു.

മഴ തുടരുന്ന സാഹചര്യത്തിൽ വയനാട്ടിലെ വിവിധയിടങ്ങളിൽ ഏർപ്പെടുത്തിയ യാത്രാ നിയന്ത്രണങ്ങൾ തുടരുകയാണ്. മേപ്പാടി കള്ളാടി ഭാ​ഗത്തേക്കുള്ള ​ഗതാ​ഗതം പൂർണമായും നിരോധിച്ചിട്ടുണ്ട്. താമരശ്ശേരി ചുരത്തിലൂടെയുള്ള അത്യാവശ്യമല്ലാത്ത യാത്രകൾ ഒഴിവാക്കാനാണ് നിർദേശം. ഭാരവാഹനങ്ങൾക്ക് ചുരത്തിൽ നിരോധനമേർപ്പെടുത്തിയിട്ടുണ്ട്.

Post a Comment

أحدث أقدم
Join Our Whats App Group