Join News @ Iritty Whats App Group

മുജ്തബ ഖമേനി ഗുരുതരാവസ്ഥയിലെന്ന് ഇസ്രയേൽ മാധ്യമം; ആരോഗ്യപ്രശ്നങ്ങൾ ഒന്നുമില്ലെന്ന് ഇറാൻ, പുതിയ വീഡിയോ പുറത്തുവിട്ടു

മുജ്തബ ഖമേനി ഗുരുതരാവസ്ഥയിലെന്ന് ഇസ്രയേൽ മാധ്യമം; ആരോഗ്യപ്രശ്നങ്ങൾ ഒന്നുമില്ലെന്ന് ഇറാൻ, പുതിയ വീഡിയോ പുറത്തുവിട്ടു


ഇറാന്റെ പരമോന്നത നേതാവ് മുജ്തബ ഖമേനിയുടെ പുതിയ വീഡിയോ ദൃശ്യങ്ങൾ പുറത്തുവിട്ട് ഇറാൻ. ഖമേനിയുടെ ആരോഗ്യനില അതീവ ഗുരുതരമാണെന്ന ഇസ്രയേൽ മാധ്യമമായ ജെറുസലേം പോസ്റ്റിന്റെ റിപ്പോർട്ടിന് പിന്നാലെയാണ് മെഹർ ന്യൂസ് ഏജൻസി പുതിയ ദൃശ്യങ്ങൾ പുറത്തുവിട്ടത്.

മുജ്തബ ഖമേനിയുടെ പുതിയ ദൃശ്യങ്ങൾ ഇറാൻ ആദ്യമായാണ് പുറത്തുവിടുന്നത്. എന്നാൽ വീഡിയോ ചിത്രീകരിച്ചത് എപ്പോഴാണെന്ന കാര്യത്തിൽ വ്യക്തതയില്ല. മുജ്തബ ഖമേനിയുടെ ആരോഗ്യനില ആശങ്കാജനകമാണെന്നും അദ്ദേഹം ഔദ്യോഗിക ചുമതലകളിൽ നിന്ന് വിട്ടുനിൽക്കുകയാണെന്നും നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു.

ഫെബ്രുവരി 28ന് മുൻ പരമോന്നത നേതാവ് ആയത്തുല്ല ഖമേനിയുടെ മരണത്തിനിടയാക്കിയ വ്യോമാക്രമണത്തിൽ മുജ്തബയ്ക്ക് ഗുരുതരമായി പരിക്കേറ്റതായും അതിനാലാണ് പൊതുപരിപാടികളിൽ നിന്ന് വിട്ടുനിൽക്കുന്നതെന്നും റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. എന്നാൽ ഈ റിപ്പോർട്ടുകൾ തെറ്റാണെന്ന് വ്യക്തമാക്കുന്നതാണ് പുതിയ വീഡിയോ ദൃശ്യങ്ങളിലൂടെ ഇറാൻ നൽകിയ മറുപടി.

Post a Comment

Previous Post Next Post
Join Our Whats App Group