Join News @ Iritty Whats App Group

നീറ്റ് പരീക്ഷ സുരക്ഷ കർശനമാക്കാൻ എൻടിഎ പരിഷ്കാരങ്ങൾ നടപ്പാക്കാൻ തീരുമാനം

നീറ്റ് പരീക്ഷ സുരക്ഷ കർശനമാക്കാൻ എൻടിഎ പരിഷ്കാരങ്ങൾ നടപ്പാക്കാൻ തീരുമാനം


ദില്ലി: നീറ്റ് പരീക്ഷാ നടത്തിപ്പിലെ സുരക്ഷയും സുതാര്യതയും വർദ്ധിപ്പിക്കുന്നതിനായി നാഷണൽ ടെസ്റ്റിംഗ് ഏജൻസി (എൻടിഎ) സുരക്ഷാ പരിഷ്കാരങ്ങൾ പ്രഖ്യാപിച്ചു. സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായി നിർണായക മേഖലകളിലേക്ക് ഉന്നത ഉദ്യോഗസ്ഥരെ നിയമിക്കാനാണ് ഏജൻസിയുടെ തീരുമാനം. സൈബർ സുരക്ഷ, പരീക്ഷാ കേന്ദ്രങ്ങളുടെ പ്രവർത്തനം, ഫോറൻസിക്സ് എന്നീ പ്രധാന വിഭാഗങ്ങളിലാണ് പുതിയ നിയമനങ്ങൾ.

പുതിയ പരിഷ്കാരങ്ങളിലൂടെ പേപ്പർ ചോർച്ച, ആൾമാറാട്ടം, മറ്റ് പരീക്ഷാ അട്ടിമറികൾ എന്നിവ തടയുന്നതിനും അന്വേഷിക്കുന്നതിനുമായി വിദഗ്ധർക്ക് പ്രത്യേക ചുമതല നൽകും. കുറ്റമറ്റ അന്വേഷണത്തിനും തട്ടിപ്പുകൾ തടയുന്നതിനുമായി സി.ബി.ഐ, ഐ.ബി, എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ്, സംസ്ഥാന പൊലീസുകൾ എന്നിവയുമായി ചേർന്ന് ഏകോപിത അന്വേഷണവും സുരക്ഷാ പരിശോധനകളും നടത്തും. കൂടാതെ ഹൈടെക് തട്ടിപ്പുകൾ കണ്ടുപിടിക്കുന്നതിനായി ഡിജിറ്റൽ ഫോറൻസിക്സ് സംവിധാനവും ശക്തമാക്കും. 2026 നീറ്റ് യുജി പരീക്ഷയുമായി ബന്ധപ്പെട്ടുയർന്ന പേപ്പർ ചോർച്ച വിവാദങ്ങൾക്കും ആക്ഷേപങ്ങൾക്കും പിന്നാലെയാണ് നടപടി.

Post a Comment

Previous Post Next Post
Join Our Whats App Group