Join News @ Iritty Whats App Group

‘തലച്ചോറിൽ നക്സലിസം ഉള്ളവരല്ല, തലച്ചോറിൽ ഗോഡ്സെയെ കൊണ്ട് നടക്കുന്നവരാണ് അപകടം’; സോണിയ ഗാന്ധിക്കെതിരെ നടക്കുന്ന പ്രചാരണങ്ങളിൽ കഴമ്പില്ലെന്ന് എം എ ബേബി

‘തലച്ചോറിൽ നക്സലിസം ഉള്ളവരല്ല, തലച്ചോറിൽ ഗോഡ്സെയെ കൊണ്ട് നടക്കുന്നവരാണ് അപകടം’; സോണിയ ഗാന്ധിക്കെതിരെ നടക്കുന്ന പ്രചാരണങ്ങളിൽ കഴമ്പില്ലെന്ന് എം എ ബേബി


എഐസിസി ആസ്ഥാനത്തെ വന്ദേമാതര വിവാദത്തിൽ സോണിയ ഗാന്ധിക്ക് പിന്തുണയുമായി എം എ ബേബി രംഗത്ത്. സോണിയ ഗാന്ധിക്കെതിരെ നടക്കുന്ന പ്രചാരണങ്ങളിൽ കഴമ്പില്ലെന്ന് എം എ ബേബി പറഞ്ഞു. പ്രതിപക്ഷത്തെ വേട്ടയാടുന്നതിന്റെ ഭാഗമായാണ് കേസുകളെന്നും AICC ആസ്ഥാനത്ത് സംഭവിച്ചത് കോൺഗ്രസ്‌ തന്നെ വിശദീകരിച്ചിട്ടുണ്ടെന്നും എം എ ബേബി പറഞ്ഞു.

തലച്ചോറിൽ നക്സലിസം ഉള്ളവരെല്ലാം തലച്ചോറിൽ ഗോഡ്സെയെ കൊണ്ട് നടക്കുന്നവരാണ് അപകടം. അവരാണ് എതിരാളികളെ ഇല്ലാതെയാക്കുന്നത് എന്നും ബേബി വ്യക്തമാക്കി. കോൺഗ്രസ് ഭരിക്കുന്ന ചില സംസ്ഥാനങ്ങളിൽ പൂർണമായി വന്ദേമാതരം ആലപിച്ചു അതിൽ വ്യക്തത വരുത്തണം. മൃദു ഹിന്ദുത്വമാണ് കോൺഗ്രസിന് എന്നായിരുന്നു പിണറായി വിജയൻ അടക്കമുള്ളവരുടെ വിമർശനം. ദേശീയ പരീക്ഷ ഏജൻസിയുടെ പിഴവുകൾ ആവർത്തിക്കുകയാണ് എന്നും എം എ ബേബി പറഞ്ഞു.

ഐഐടി ഉൾപ്പെടെ പരീക്ഷകൾ മാത്രം കേന്ദ്രീകൃതമായി നടത്തണമെന്നും എം എ ബേബി പറഞ്ഞു. ആവശ്യപ്പെട്ടു. മറ്റു പരീക്ഷകൾ വികേന്ദ്രീകൃത രീതിയിൽ നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കേരളത്തിലെ പ്രതിപക്ഷ ഉപനേതൃപദവി ചർച്ചചെയ്ത് തീരുമാനിക്കും. ദേശീയതലത്തിൽ നിലപാടുക്കേണ്ട വിഷയമല്ല. പിണറായി സർക്കാരിന്റെ കാലത്തെ മാവോയിസ്റ്റ് വേട്ടയെക്കുറിച്ചുള്ള ചോദ്യത്തിന്. അന്ന് സംസ്ഥാന സർക്കാർ വിശദീകരിച്ചു, ഛത്തീസ്ഗഡിൽ നടന്നതുമായി കേരളത്തിലെ കാര്യങ്ങളെ താരതമ്യപ്പെടുത്താൻ കഴിയില്ലെന്നും എം എ ബേബി പറഞ്ഞു.

Post a Comment

Previous Post Next Post
Join Our Whats App Group